Pages

26 December 2012

വാക്ക്

പിരിയുമ്പോള്‍ നിന്നോട് പറയാന്‍ ഞാന്‍
ഒരു വാക്ക് തിരയുകയായിരുന്നു
അക്ഷരകൂട്ടങ്ങള്‍ നാവിന്റെ തുമ്പിലായ്‌
കെട്ടിപിണഞ്ഞു കിടന്നിരുന്നു.
പറയാന്‍ മറന്നൊരു വാക്കിനെ തേടി ഞാന്‍
ഹൃദയത്തിനുള്ളില്‍ പരത്തി നില്‍കെ
കാണാതെ പോയി ഞാന്‍ നിന്‍ കണ്ണില്‍ നിറയുന്ന
മൗന പ്രണയത്തിന്റെ മഴനീര്‍ തുള്ളികള്‍
അകലെ എങ്ങോ നീ അകന്നു പോയപ്പോള്‍
ഹൃദയത്തില്‍ ഒരു പ്രാവ് ചിറകടിച്ചു
പറയാന്‍ മറന്നത് വാക്കുകള്‍ മാത്രമോ
ഹൃദയതിന്‍ഉള്ളിലയായ് ചെമ്പകം പൂത്തതോ ?




3 comments:

  1. പറയാന്‍ മറന്ന ആ വാക്കുകള്‍ വല്ലാണ്ട് വേദനയായി ഉള്ളില്‍ നിറയുന്നു ....അഭിനന്ദനങ്ങള്‍ ....

    ReplyDelete
  2. mmm mmmmm kollam.....kalakki...heheheheh ...ആട്ടെ എന്നിട്ട് ആ ചെമ്പകപ്പൂക്കള്‍ എവിടെ?

    ReplyDelete