Pages

19 March 2013

നിള

കത്തുന്ന വെയിലാണ്  ചുറ്റിലും ,എരിയുന്ന
തീ പന്തമായിന്ന് സൂര്യനെന്‍ ഉച്ചിയില്‍
ഒരുകുഞ്ഞുനിഴലില്ല കൂട്ടിനെനിക്കിന്ന്
ഓര്‍മയില്‍ തിരയുന്നു ഒരു കൊച്ചു കുളിരിനായ്
നിളയാണനിക്കെന്റെ അമ്മ ,എന്നെന്നും
ഹൃദയത്തില്‍ നിറയുന്ന നന്മ
മഴ പെയ്തു ചുഴികുത്തി ഒഴുകുന്ന നേരത്തും
മകനെ മറക്കാത്ത ഭ്രാന്തിയെ പോലെന്റെ
കാലില്‍ തലോടി ,കുശലം പറഞ്ഞ്
ആര്‍ത്തലച്ചോടുന്നൊരമ്മ,,
എരിയുന്ന വേനലിന്‍ വറുതിയില്‍ വീണ്ടുമെന്‍
ദാഹമകറ്റാന്‍ തെളിനീരുതന്നവള്‍
പോകുന്ന വഴികളില്‍ കതിരു നല്‍കികൊണ്ട-
രായിരം  പണിയാന്റെ പുഞ്ചിരി കണ്ടവള്‍
മാമാങ്ക വേലകണ്ടലറി കരഞ്ഞവള്‍
നിണമാര്‍ന്ന മണലിനെ  ഒഴുക്കികളഞ്ഞവള്‍
കേളികൊട്ടും കേട്ട് ഭാവയാമി പാടി
തീരത്തില്‍ ഓളമായ് താളം പിടിച്ചവള്‍
പൂര്‍വകാലത്തിന്റെ സ്മൃതികളില്‍ നീ
നരമൂത്ത്,ശോഷിച്ച് മൃത പ്രായയായി
ആയിരം മക്കള്‍  ബലിയിട്ട് പോയി
മോക്ഷവും നേടി ആയിരം ആത്മാക്കള്‍
കണ്ണുനീര്‍ ഉരുളയുരുട്ടി നിനക്കായി
ബലിയിടാന്‍ ഞാനിനി എങ്ങുപോകും ?

14 comments:

 1. കണ്ണുനീര്‍ ഉരുളയുരുട്ടി നിനക്കായി
  ബലിയിടാന്‍ ഞാനിനി എങ്ങുപോകും ?
  വളരെ നല്ല വരികള്‍ ...ആശംസകള്‍ .. :)

  ReplyDelete
 2. ഇവിടെ ഇത് ആദ്യം ..വന്നത് വെറുതെ ആയില്ല ..നല്ലൊരു അക്ഷര സദ്യ ..നിറഞ്ഞു ..സംതൃപ്ത മനസ്സോടെ ആശംസകള്‍

  ReplyDelete
 3. കണ്ണുനീര്‍ ഉരുളയുരുട്ടി നിനക്കായി
  ബലിയിടാന്‍ ഞാനിനി എങ്ങുപോകും ?

  ബലിയിടാൻ സ്ഥലമില്ലാഞ്ഞിട്ടോ,കുളിക്കാൻ വെള്ളമില്ലാഞ്ഞിട്ടോ, എന്തിന് കുടിക്കാൻ പോലും വെള്ളമില്ലാഞ്ഞിട്ടോ നാമിനി ഒരിക്കലും നിളയെ ഓർത്തും പരിതപിച്ചും കണ്ണീരൊഴുക്കണ്ട. അതിന്റെ അവസാന തുള്ളി നീരും നമ്മൾ തന്നെ ഊറ്റി കുടിച്ചു, ഇപ്പോഴും കുടിച്ചു കൊണ്ടിരിക്കുന്നു.!
  പിന്നെ നമുക്ക് കണ്ണീരൊഴുക്കാനെന്തവകാശം ?
  ആ കണ്ണീരിനെന്ത് ധാർമ്മികത ?
  ചുമ്മാ ഒരു മുതലക്കണ്ണീരാണെങ്കിൽ ഒഴുക്കാം, നമുക്കൊന്നായ്....
  ആശംസകൾ.

  ReplyDelete
 4. നിളയുടെ വേദന...കവിത ഇഷ്ട്ടപെട്ടു .ഒഴുകിയകലുന്നു നീരരുവികള്‍ നീര്‍വറ്റി
  മണ്‍കൂനവഴികളാല്‍ ശ്മശാന മൂകമാം

  ReplyDelete
 5. Ragesh.....nalla varikal....manassu nirannju :)

  ReplyDelete
 6. ഒരായിരം ആത്മാവിന്‍റെ ദര്‍പ്പണം വാങ്ങി നീ ഒഴുകി
  ഇനി മരണ ശയ്യയില്‍ ആയ നിന്‍റെ ആത്മാവിനു ഒരു ബലി ദര്‍പ്പണം നടത്താന്‍ ഞാന്‍ എവിടെ പ്പോകും
  ഇതാണ് ഇന്ന് നിളയുടെ കാവലാളുകളുടെ ചിന്ത
  നന്നായി വരികള്‍

  ReplyDelete
 7. മനോഹര വരികളാൽ ഓളം തീർത്ത് കണ്ണീരുമായി ഒരു കവിത

  ReplyDelete
 8. പൂrവകാലത്തിന്റെ - പൂര്‍വ്വകാലത്തിന്റെ

  നീ ഒരുപാട് മെച്ചപ്പെട്ടു പോയല്ലോ.. ആകെ കൂടി ഒരു പിശകാണ് കണ്ടത്. കവിതയെ പറ്റി പറയാന്‍ ഞാന്‍ ആളല്ല. എങ്കിലും നന്നായിട്ടുണ്ട്.

  ReplyDelete
 9. നന്നായി.

  നിള മലയാണ്മയുടെ കാവ്യബിംബങ്ങളിലൊന്നാണ്.
  അതിനി കാവ്യങ്ങളിൽ മാത്രം ഒഴുകുന്ന കാലം വരുമോ!?

  ReplyDelete
 10. കണ്ണുനീര്‍ ഉരുളയുരുട്ടി നിനക്കായി
  ബലിയിടാന്‍ ഞാനിനി എങ്ങുപോകും ?

  ReplyDelete
 11. കൊള്ളാം നല്ല വരികൾ

  കണ്ണുനീര്‍ ഉരുളയുരുട്ടി നിനക്കായി
  ബലിയിടാന്‍ ഞാനിനി എങ്ങുപോകും ?

  ReplyDelete
 12. നിള
  നിലയില്ലാക്കാലം
  നിളയില്ലാക്കാലം

  ReplyDelete
 13. നിള....
  അവളെ കുരിചോർത്താൽ അത് താനെ ഒരു നല്ല കാര്യമാണ്.. അഭിനന്ദനാർഹമാണു

  ReplyDelete
 14. പ്രിയപ്പെട്ട രാഗേഷ്,

  സുപ്രഭാതം !

  ശ്രീരാമ നവമി ആശംസകൾ !

  പലരും പറഞ്ഞ,പലരും പറയുന്ന നിളയെകുറിച്ച് ഇനിയും എത്രയോ പറയാൻ ബാക്കി !

  മനോഹരം വരികൾ !

  ഹൃദ്യമായി നിള ഒരു വികാരമായി മാറുന്നു !

  പാലത്തിനു മുകളിൽ തീവണ്ടി എത്തുന്നതിനു മുൻപ് തന്നെ ചാഞ്ഞും ചെരിഞ്ഞും നോക്കുന്നത് നിളയിൽ ,വെള്ളം ഒഴുകുന്നുണ്ടോ എന്നാണു !

  രാഗേഷ് ,ഇനിയും എഴുതണം !

  അഭിനന്ദനങ്ങൾ !ആശംസകൾ !

  സസ്നേഹം,

  അനു

  ReplyDelete