നിദ്ര ,,,
എകാന്തരാത്രികളില്
കുണുങ്ങി ചിരിച്ച്
അരികില്‍ അണയാതെ പോയവള്‍
വീര്‍പ്പു മുട്ടിച്ചവള്‍.....
കരയിപ്പിച്ചവള്‍.
ഓര്‍മയുടെ കല്ലുകള്‍ എറിഞ്ഞെന്നെ
മുറിവേല്പ്പിച്ചവള്
സ്വപ്നങ്ങള്‍ നിഷേധിച്ചവള്‍
പ്രിയേ ഇനി ചാരെ അണയുക
നിറമൗന ചഷകവുമായി,,,,,,,
എന്‍ പാന പാത്രത്തില്‍
നുരയുന്ന വീഞ്ഞിന്റെ
അവസാന തുള്ളിയായ്
നീ ചുണ്ടില്‍ പതിക്കുക
ഇനി നീ തളര്‍ത്തുക
വാക്കുമരിച്ചൊരു രസന
പാട്ട് മറന്നൊരു തൊണ്ട
ആട്ടം പടര്‍ത്തിയ കാലുകള്‍
തൂലിക പേറിയ കൈകള്‍
സിരയിലെ ഉന്മാദ കാമം
ഇനി നീ മറയ്ക്കുക
കവര്ന്നതിനന് ബാക്കി കരള്‍
പൊഴിഞ്ഞതിന് ബാക്കി സ്വപ്നം
കരഞ്ഞതിന് ബാക്കി കണ്ണീര്
കണ്ടതിന് ബാക്കി കാഴ്ച്ച
ചെവികളില്‍ ഉയരുന്ന കരച്ചില്
ബോധമില്ലാത്ത ബോധം
ഇനി ഞാന്‍ ഉറങ്ങട്ടെ ,,,
നീ എനിക്ക് കവലിരിക്കുക
ഞാന്‍ ഉണരുമ്പോള്‍ വീണ്ടും
എന്നില്‍ നിന് ലഹരി നിറയ്ക്കുക
manoharam..vrithatthilakki ezhuthan shramichu nokku..nalla rasamaayirikkum
ReplyDeleteകൊള്ളാം ആശംസകള്‍
ReplyDeleteunarthu pattu...manoharam...
ReplyDeleteനന്നായിരിയ്ക്കുന്നു
ReplyDeleteകൊള്ളാട്ടോ ..നല്ല വരികള്‍. കലക്കി..!!
ReplyDeletekollam,but utto pian paranja vritham okke ippol ellavarum follow cheyyunundo ??
ReplyDeleteനന്നായിട്ടുണ്ട്
ReplyDelete