Pages

02 February 2013

പിതൃ വിലാപം (പലസ്തീനില്‍ നിന്ന് )
ഹേ ലോകമേ ലോകസൃഷ്ടാക്കളെ
കരുണയില്ലാത്ത “കരുണാമയന്‍മാരെ
തീമഴ പെയ്തു തോര്‍ന്നിട്ടില്ലിതുവരെ
അലയടിക്കുന്നു ആര്‍ത്തനാദങ്ങള്‍ 
അറിയില്ല ഈ കുഞ്ഞുങ്ങള്‍ക്ക് ,,
മരണമെന്തെന്ന്,,എന്തിനായിരുന്നെന്നും
കത്തിയെരിഞ്ഞ കുടിലുകള്‍ക്കുള്ളില്‍
ഇനിയും ചുരത്തുന്ന ,വിങ്ങുന്ന  മാറുകള്‍
ഈഭൂമി ഇപ്പോള്‍ ചുടലക്കാട്
എങ്ങും മരണദൂതന്റെ ചിറകടിയൊച്ചകള്‍
ഹേ ക്രൂരപിശാചിന്റെ മക്കളെ...
ഞങ്ങള്‍ ചെയ്ത തെറ്റെന്ത്?
സ്വന്തം ഭൂമിയില്‍ ജനിച്ചുവളര്‍ന്നതോ?
അഭയമില്ലാതെ അലയുന്ന കാലത്ത്
മണ്ണ് നല്‍കി നിങ്ങളെ കാത്തതോ?
വേലികെട്ടി തിരിച്ചപ്പോള്‍ പോലും
സ്നേഹമന്ത്രങ്ങള്‍ ചൊല്ലി നടന്നതോ?
ഞാന്‍ വളര്‍ന്ന ഈ  പുണ്യഭൂവില്‍
എന്റെ കുഞ്ഞുമക്കള്‍ വളരാന്‍ കൊതിച്ചതോ?
ഓര്‍ക്കുക നിങ്ങള്‍ അഹങ്കരിക്കുംമുന്‍പ്,,,
ഇനി ഒരു ഹിറ്റ്ലര്‍ വന്നുകൂടായ്കില്ല
ബാക്കി വെച്ച നിങ്ങളെ കൊല്ലുവാന്‍
അന്നുലോകം കൂടയുണ്ടാവില്ല
'ചെയ്തപാപത്തിന്റെ കൂലി'
കണ്ണുകെട്ടിയ ലോകനിയമങ്ങളെ,,,
ചെവി തുറക്കാത്ത ഭരണകൂടങ്ങളെ
സമാധാനത്തിന്റെ "കാവല്‍ഭടന്മാരെ"
നിങ്ങള്‍ പറയുക ഞങ്ങള്‍ ആരെന്ന്
കൂട്ടിലിട്ടു കൊന്നുകളയുവാന്‍
പന്നികളല്ല മനുഷ്യരല്ലേ ഞങ്ങള്‍,,,,,,,,"  
18 comments:

 1. ഫലസ്തീന്‍റെ രോദനം കൊള്ളാം , നല്ല വരികള്‍ , നല്ല ആശയം

  ReplyDelete
 2. കണ്ണുകെട്ടിയ ലോകനിയമങ്ങളെ,,,
  ചെവി തുറക്കാത്ത ഭരണകൂടങ്ങളെ‘
  സമാധാനത്തിന്റെ "കാവല്‍ഭടന്മാരെ"
  നിങ്ങള്‍ പറയുക ഞങ്ങള്‍ ആരെന്ന്
  കൂട്ടിലിട്ടു കൊന്നുകളയുവാന്‍
  പന്നികളല്ല മനുഷ്യരല്ലേ ഞങ്ങള്‍,,,,,,,,"

  നന്നായി.

  ReplyDelete
 3. നല്ല വരികള്‍ , നല്ല ആശയം, നന്നായി.

  ReplyDelete
 4. നല്ല വരികള്‍ .......

  ReplyDelete
 5. കണ്ണുകെട്ടിയ ലോകനിയമങ്ങളെ,,,
  ചെവി തുറക്കാത്ത ഭരണകൂടങ്ങളെ‘
  സമാധാനത്തിന്റെ "കാവല്‍ഭടന്മാരെ"
  നിങ്ങള്‍ പറയുക ഞങ്ങള്‍ ആരെന്ന്
  കൂട്ടിലിട്ടു കൊന്നുകളയുവാന്‍
  പന്നികളല്ല മനുഷ്യരല്ലേ ഞങ്ങള്‍,,,,,,,,"

  മനസ്സിലടങ്ങിയ ആ തീവ്രവികാരം പ്രതിഫലിപ്പിക്കുന്ന വിധം ഉജ്ജ്വലമായിട്ടുണ്ട് കവിത. ഇതിനൊക്കെയുള്ള പ്രതിഷേധങ്ങളും മറുപടികളും ഇങ്ങനെ ബ്ലോഗ്ഗെഴുതി തീർക്കാം എന്നല്ലാതെ നമുക്കെന്ത് ചെയ്യാൻ പറ്റും ?
  ആശംസകൾ.

  ReplyDelete
 6. പറഞ്ഞും കണ്ടും കേട്ടും മതിയായ് ഈ നരയാട്ട് ചൈയ്യുന്ന് നായ്ക്കൾക്ക് മടുക്കിനിലല്ലൊ ദൈവമേ

  ReplyDelete
 7. എന്തപരാധം ചെയ്തു ഞാന്‍ ലോകരേ നിങ്ങളോടെല്ലാം... ഈ സുന്ദരമാം ഭൂമിയെന്നു കവികള്‍ വിശേഷിപ്പിച്ച മണ്ണിലേക്കു ആദ്യം കരഞ്ഞും.. പിന്നെ സന്തോഷിക്കാം എന്നും ചിന്തിച്ചു.. ജനിച്ചു വീണതാണോ ഞാന്‍ ചെയ്ത തെറ്റ്.. എന്നോടു ചെയ്തൊരീ ക്രൂരത ഇനിയും ആവര്‍ത്തിക്കരുതേ......

  ReplyDelete
 8. നന്നായിട്ടുണ്ട് ആശംസകള്‍

  ReplyDelete
 9. നല്ല ആശയം... നല്ല വരികള്‍.. ആശംസകള്‍

  ReplyDelete
 10. അറിയില്ല ഈ കുഞ്ഞുങ്ങള്‍ക്ക് ,,
  മരണമെന്തെന്ന്,

  ReplyDelete
 11. ഞാന്‍ ആദ്യമായാണ് ഇവിടെ... കവിത നന്നായി ട്ടോ ,. ഏതു കാലത്തും ഇതിലെ വരികള്‍ പ്രസക്തമാണ്... ഇനിയൊരു യുദ്ധം ഉണ്ടാകാതിരിക്കട്ടെ എവിടെയും

  ReplyDelete
 12. ഇരകളോടൊപ്പം നില്‍ക്കുകയും കവിതകൊണ്ട് ഐക്യദാർഢ്യം പ്രക്ക്യപിക്കുക ചെയ്യുക ചെറിയ കാര്യമല്ല......ഒരായിരം ആശംസകള്‍

  കണ്ണുകെട്ടിയ ലോകനിയമങ്ങളെ,,,
  ചെവി തുറക്കാത്ത ഭരണകൂടങ്ങളെ‘
  സമാധാനത്തിന്റെ "കാവല്‍ഭടന്മാരെ"
  നിങ്ങള്‍ പറയുക ഞങ്ങള്‍ ആരെന്ന്
  കൂട്ടിലിട്ടു കൊന്നുകളയുവാന്‍
  പന്നികളല്ല മനുഷ്യരല്ലേ ഞങ്ങള്‍,,,,,,,,"

  ReplyDelete
 13. ഹേ ക്രൂരപിശാചിന്റെ മക്കളെ...
  ഞങ്ങള്‍ ചെയ്ത തെറ്റെന്ത്?
  സ്വന്തം ഭൂമിയില്‍ ജനിച്ചുവളര്‍ന്നതോ?
  അഭയമില്ലാതെ അലയുന്ന കാലത്ത്
  മണ്ണ് നല്‍കി നിങ്ങളെ കാത്തതോ?
  വേലികെട്ടി തിരിച്ചപ്പോള്‍ പോലും
  സ്നേഹമന്ത്രങ്ങള്‍ ചൊല്ലി നടന്നതോ?

  ReplyDelete
 14. ഭീകരത, രോദനം...മനസ്സില്‍ തട്ടിയ വാക്കുകള്‍...

  ReplyDelete
 15. കൊള്ളാം ..

  ശരിക്കും ഒരു വിലാപ കാവ്യം !!

  ReplyDelete
 16. വരികളില്‍ തീവ്ര വേദന പ്രതിഫലിക്കുന്നുണ്ട്
  അനീതികള്‍ വാഴുന്നിടത്തെല്ലാം ശിക്ഷിക്കപ്പെടുന്നത് നിരപരാധികളാണ്

  ReplyDelete
 17. പ്രസക്തമായ വരികള്‍..നിറഞ്ഞ രോഷം വേദന..

  ReplyDelete