Pages

29 November 2012

കവിതേ നീയെനിക്കാര്?

കവിതേ നീയെനിക്കാര്?

ഒട്ടിയ വയറിന്റെ കലാപങ്ങള്‍ കേട്ട്
ഇളം കാറ്റിന്റെ പാട്ടിലും ഉറങ്ങാന്‍ കഴിയാതെ
ഇളം ചൂടുള്ള മണലില്‍ കിടങ്ങുമ്പോള്‍
നീ എനിക്ക് അമ്മയായി,താരാട്ടായി....

ജീവിതത്തിന്‍ ഇരുള്‍വീണ വഴിയില്‍
കൊള്ളിയാന്‍ മിന്നുന്ന രാത്രികളില്‍
എന്നെ തുറിച്ചു നോക്കുന്ന കണ്ണുകള്‍
ഭയന്ന് ഞാന്‍ നില്‍ക്കുമ്പോള്‍ നീ എന്റെ അച്ഛനായി
കൈ പിടിച്ചു മുന്നോട്ടു നടന്നു.........

മരുന്ന് മണക്കുന്ന മുറിയില്‍ വേദന തിന്നുമ്പോള്‍
അരികില്‍ ഉയരുന്ന സീല്‍ക്കാരങ്ങള്‍ കേള്‍ക്കെ
എന്റെ മുറിവുകളില്‍ മരുന്നുവെച്ചു
നീ എന്റെ പെങ്ങളായി അരികില്‍ ഇരുന്നു

വിടരുന്ന യവ്വനത്തിന്‍ ഇളംവെയില്‍ കൊള്ളുമ്പോള്‍
ഹൃദയം കവര്‍ന്നൊരു ചെമ്പനീര്പൂ അന്ന്
മറ്റൊരാള്‍ കവ്ര്ന്നപ്പോയപ്പോള്‍ നീ വന്നു
എന്റെ പ്രണയമായ്,

ചിരിച്ചു ചതികുന്ന ലോകത്തിന്‍ മുന്നില്‍ ഞാന്‍
തല താഴ്ത്തി കുനിഞ്ഞു നില്‍കുമ്പോള്‍
എന്റെ ഇറച്ചിക്കായി കഴുകര്‍ കത്ത്തുനില്കുമ്പോള്‍
നീ വന്നു പ്രിയസുഹൃത്തായി എന്നെ രക്ഷിക്കാന്‍

ഇനി ഒന്നുമാത്രം പ്രിയ കവിതേ
എന്നെ നീയാക്കുക,എന്നില്‍ അലിയുക
എന്റെ സിരയിലെ അവസാന തുള്ളി ജീവനും
ഊറ്റിഎടുത്ത് നീ മറയുക ,,,,,,,,
വിധൂരതയിലേക്ക്........

രാഗേഷ് രാമദാസ്‌



മരണം

പെയ്തു തീരാത്ത കണീര്‍ മഴക്കിടയിലൂടെ നീ വരും

മഴത്തുള്ളികളുടെ കിലുക്കത്തിനടയിലും ഞാന്‍

നിന്റെ കൊലുസ്സിന്റെ താളം കേള്‍ക്കും

 നിന്റെ തണുത്ത വിരലാല്‍ എന്നെ തൊടും

എന്റെ വാക്കുകളെ കവര്‍ന്നെടുക്കും

എന്റെ കവിളില്‍  ചുംബിക്കും

എന്റെ ശിരസ്സില്‍  കുങ്കുമം ചാര്‍ത്തും

അഗ്നിസാക്ഷിയായി കരം പിടിക്കും

നിത്യ പ്രണയമേ കാത്തിരിക്കുന്നു ഞാന്‍...

രാഗേഷ് രാമദാസ്

28 November 2012

കോമാളി


ചിരിക്കും മുഖത്തിന്റെ പിറകില്‍ ഒളിക്കുന്ന
കരയും മനസ്സിനെ ഒതുക്കാന്‍ ശ്രമിപ്പുഞാന്‍
ചിരിക്കും ഞാന്‍ എപ്പോളും കരയും ഹൃദങ്കത്തില്‍
കരയും പലപ്പോളും മറ്റുള്ളോര്‍ ചിരിക്കാനായ്‌

വര്‍ണങ്ങള്‍ വിതറുന്ന മുഖമെഴുത്തിലും പിന്നെ
കീറിയും പിന്നിയ പഴംതുണികിടയിലും
ഉമിത്തീ പോലെ ഇപ്പോള്‍ നീറിടുന്ന ഞാന്‍
എങ്കിലും ചിരിപ്പൂ ഞാന്‍ അത് താന്‍ എന്‍ ധര്‍മം

ഒട്ടുനേരംആയില്ലെന്‍ പ്രിയപുത്രന്‍ വീണിട്ടീ റിങ്ങില്‍
ആകാശ പറവപോലെ പാറുമായിരുന്നവന്‍
വീണുപോയധ്യമായി,, അവസാനമായും പക്ഷെ
ചിരിക്കണം ഞാന്‍ അപ്പോളും അതാണെന്‍ കര്‍മം

തലതല്ലി കരയുന്ന ഭാര്യയെ നോക്കിയില്ല
ഒരുതുള്ളി കണ്ണുനീര്‍ ഒഴുക്കുവാന്‍ കഴിഞ്ഞില്ല
മുഖത്തെ ചായങ്ങള്‍ മായാതിരിക്കേണം
കാണികള്‍ നന്നായി ചിരിച്ചു രസിക്കേണം

കാലുകള്‍ തളരുന്നു ,കൈകള്‍ കുഴയുന്നു
ദേഹവും തളരുന്നു ഇനി വയ്യെനികൊന്നും
ആടി പാടി ആ ശ്വാസം മേല്ലെവേ നിലച്ചപ്പോള്‍
ഉയര്‍ന്നു കരഖോഷം കാണികള്കിടയിലായ്



രാഗേഷ് രാമദാസ്‌

ആമുഖം

പ്രിയപെട്ട എന്റെ കൂട്ടുകാരെ

        ഒരു  ചെറിയ കാലത്തിനു ശേഷം ഞാന്‍ വീണ്ടും എഴുത്തിനെ കുറിച്ച് കാര്യമായി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നെങ്ങില്‍ അതിനു കാരണം എന്റെ പ്രിയപ്പെട്ട കൂട്ടുകാരുടെ സ്നേഹപൂരനമായ നിര്‍ബന്ധം കൊണ്ടാണ് .എഴുതുക എന്ന് പറയുമ്പോള്‍ വലിയ കഥകളോ ,ലേഘനങ്ങളോ ആര്‍ക്കും മനസ്സിലാകാത്ത കവിതകാലോ എഴുതുക എന്നതല്ല ,,ഹൃദയത്തില്‍ സൂക്ഷിക്കുന്ന ചെറിയ സ്വപ്‌നങ്ങള്‍ ,ചവിട്ടിനടന്ന പാതകളില്‍ കാലില്‍(മനസ്സില്‍)കയറിയ മുള്ളുകള്‍ ,ഒരിക്കലും ആരോടും പറയരുത് എന്ന് കരുതി മനസ്സിന്റെ ഉള്ളറകളില്‍ എവിടെയോ ഞാന്‍ തന്നെ കുഴിച്ചുമൂടിയിട്ട കുറച്ചു സത്യങ്ങള്‍ ,,,,ഇത്രമാത്രം.ഈ എഴുത്തുകളെ കവിത എന്നോ കഥയെന്നോ എന്ത് വിളിക്കണമെന്നു എനിക്കറിയില്ല.ഒരു പക്ഷെ ഇവ അതിലൊന്നും പെടുന്നതല്ലയിരിക്കാം ,അങ്ങിനെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം.
             എന്റെ എഴുത്തുകളുടെ ലക്‌ഷ്യം ഒന്നു മാത്രമാണ്,മന്സ്സില്നു കിട്ടുന്ന പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു അനുഭൂതി.എന്റെ ആഗ്രഹം സത്യസന്ധമായി എഴുതണം എന്നതാണ് എന്നാല്‍ അത് എത്രത്തോളം എനിക്ക് പാലിക്കാന്‍ പറ്റുമെന്ന് അറിയില്ല .സ്വധസിധ്ധ്മായ ഞാന്‍ എന്നാ ഭാവം എന്നിലും ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു അത് കൊണ്ട് തന്നെ നിങ്ങള്‍ ഓരോടുത്തരുടേയും ആതാമാര്ധമായ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിച്ചു കൊണ്ട് നിര്തുന്ന്നു.

രാഗേഷ് രാമദാസ്‌