Pages

26 December 2012

വാക്ക്

പിരിയുമ്പോള്‍ നിന്നോട് പറയാന്‍ ഞാന്‍
ഒരു വാക്ക് തിരയുകയായിരുന്നു
അക്ഷരകൂട്ടങ്ങള്‍ നാവിന്റെ തുമ്പിലായ്‌
കെട്ടിപിണഞ്ഞു കിടന്നിരുന്നു.
പറയാന്‍ മറന്നൊരു വാക്കിനെ തേടി ഞാന്‍
ഹൃദയത്തിനുള്ളില്‍ പരത്തി നില്‍കെ
കാണാതെ പോയി ഞാന്‍ നിന്‍ കണ്ണില്‍ നിറയുന്ന
മൗന പ്രണയത്തിന്റെ മഴനീര്‍ തുള്ളികള്‍
അകലെ എങ്ങോ നീ അകന്നു പോയപ്പോള്‍
ഹൃദയത്തില്‍ ഒരു പ്രാവ് ചിറകടിച്ചു
പറയാന്‍ മറന്നത് വാക്കുകള്‍ മാത്രമോ
ഹൃദയതിന്‍ഉള്ളിലയായ് ചെമ്പകം പൂത്തതോ ?



08 December 2012

പ്രിയപ്പെട്ട ഡിസംബര്‍,,,,,,,,,,,,,

വീണ്ടും ഒരു ഡിസംബര്‍,,,,,,പാടവരമ്പിലൂടെ നടക്കുമ്പോള്‍ ഓര്‍മകള്‍ കണ്ണിനെ ഈറനാക്കുന്നു,,അതിരാവിലെ ആയതു കൊണ്ട് മൂടല്‍ മഞ്ഞുണ്ട്,,അമ്പലമുറ്റത്ത് കയറിയപ്പോള്‍ അമ്പലത്തില്‍ മാല കെട്ടാന്‍ ഇരിക്കുന്ന വാര്യത്തെ അമ്മൂമ്മ വിളിച്ചു പറഞ്ഞു " കുട്യേ വെറുതെ മഞ്ഞുകൊണ്ടു ജലദോഷം പിടിപ്പിക്കണ്ട ,,,,,,ഇങ്ങോട്ട് കയറി നിന്നോ,,,, "  അമ്പലമുറ്റത്തെ പന്തലിലേക്ക് കയറി നില്‍ക്കുമ്പോള്‍ വെറുതെ ഓര്‍ത്തു കാശ്മീരില്‍ ഹിമകാറ്റില്‍ സ്വന്തം ശരീരം ഉണ്ടോ എന്ന് പോലുമറിയാതെ ജോലി ചെയ്യുന്ന തനിക്ക് ഇതിനെ മഞ്ഞെന്നു വിളിക്കാന്‍ കഴിയില്ല എന്ന്.തൊഴുതു പുറത്തിറങ്ങിയപ്പോള്‍ ആലിന്‍ ചുവട്ടില്‍ കുറച്ചു നേരം ഇരിക്കാം എന്ന് കരുതി.അവിടെ ഇരിക്കുമ്പോള്‍ അമ്പലത്തിലേക്ക് വരുന്നവരെയും പോകുന്നവരെയും കാണാം, അപ്പോളാണ്  ശ്രദ്ധിച്ചത് ദൂരെ നിന്ന് പാടവരമ്പിലൂടെ വരുന്ന ഒരു കൊച്ചു കുട്ടിയെ,,,പട്ടു പാവാട ഇട്ടു ഒരുപൂമ്പാറ്റ പോലെ,,, ആ കാഴ്ച നേഹയെ ഓര്‍മിപ്പിച്ചു,,നേഹ,, എന്റെ ചേച്ചിയുടെ മകള്‍,,,ഗീതച്ചേച്ചിയുടെയും മണിയെട്ടന്‍റെയും10 വര്‍ഷത്തെ പ്രാര്‍ത്ഥന,,,

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍ബ് ഡിസംബറില്‍ ഞാന്‍ വന്നത് അവള്‍ക്കുവേണ്ടിയായിരുന്നു,,,,ഒരു വലിയ പെട്ടി നിറയെ കളിപ്പാട്ടങ്ങളും ആയി വന്നു കയറിയപ്പോള്‍ മുതല്‍  അവള്‍ എന്റെ കൂടെ ആയിരുന്നു.എന്റെ ശരീരത്തിന്റെ ഒരു ഭാഗം പോലെ ,,,,,,ഉറങ്ങുമ്പോള്‍ പോലും എന്റെ കൂടെ."പട്ടാളമാമ "എന്ന അവളുടെ വിളികേള്‍ക്കാന്‍  തന്നെ ഒരു പാട് സന്തോഷമായിരുന്നു,പക്ഷെ ദൈവം,,,,,,,,,,,

അന്ന് ഒരു തിള‍ക്കമുള്ള ദിവസം  ആയിരുന്നു,,അവളാണ് അന്ന് അമ്പലത്തില്‍ പോകാന്‍ നിബന്ധിച്ചത്,,,പാടവരമ്പില്‍ എത്തിയപ്പോള്‍ എന്റെ കയ്യില്‍ നിന്നും ഇറങ്ങി അവള്‍ നടക്കാന്‍ തുടങ്ങി,,ഇടക്ക് എന്തിനോ ഓടാന്‍ തുടങ്ങി,,,ഒരു ചെറു പുഞ്ചിരിയോടെ അവളുടെ കുസൃതി കണ്ടു ഞാന്‍ ഒപ്പം നടക്കുന്നു.പെട്ടന്നാണ് അവള്‍ ഓട്ടം നിര്‍ത്തിയത്,,പിന്നെ എനിക്ക് നേരെ തിരിഞ്ഞു നിന്ന് കുഴഞ്ഞുവീണു.ഓടിവന്നു അവളെ കോരിയെടുക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ അടയുകയായിരുന്നു,,മൂക്കിലൂടെ രക്തം വരുന്നു.

ആശുപത്രിയുടെ ഒഴിഞ്ഞ കോണില്‍ ചേച്ചിയുടെ തേങ്ങല്‍ മാത്രം കേള്‍ക്കാം,,,മണിയെട്ടന്റെ തോളില്‍ തല വെച്ചു കിടക്കുകയാണ് ചേച്ചി.മണിയേട്ടന്‍ എവിടെയോ കണ്ണ് തറചിരിക്കുന്നു,,,,കണ്ണുകളില്‍ നിന്ന് ഒഴകുന്ന കണ്ണുനീര്‍ മാത്രമാണ് ജീവന്‍ ഉണ്ടെന്നു തെളിയിക്കുന്നത്.പുറത്തേക്കിറങ്ങിയ ഡോക്ടറുടെ കൂടെ ഞാന്‍ നടന്നു."സെറിബ്രല്‍ ഹെമിറേജ് ആണ് ,,,,,,ഒന്നും പറയാന്‍ പറ്റില്ല,," ഡോക്ടര്‍ ആ ഇരുണ്ട ഇടനാഴിയിലൂടെ നടന്നു പോയി,,,കണ്ണുകളില്‍ ഇരുട്ടു കയറുന്ന പോലെ തോന്നി..ഒരു പാട് മരണങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ട്എങ്കിലും ആ വാക്കുകള്‍  തളര്‍ത്തി,,,വീഴാതിരിക്കാന്‍  ചുമരില്‍ കൈ താങ്ങി,

സമയം അര്‍ദ്ധരാത്രിആയിരിക്കുന്നു ,,,,പുറത്തു ക്രിസ്ത്മസ് കരോളിന്‍റെ ശബ്ധങ്ങള്‍ കേള്‍ക്കാം,,,,,ഞാന്‍ ലോകത്തിലെ എല്ലാ ദൈവങ്ങളെയും പ്രാര്‍ത്ഥിച്ചു   I C U വിനു മുന്നില്‍ കാവല്‍ നിന്നു.പക്ഷെ എല്ലാ ദൈവങ്ങളും കണ്ണ്അടച്ച ആരാത്രി പുലര്‍ന്നപ്പോള്‍ അവള്‍ ,,,,,,,,,,പോയികഴിഞ്ഞിരുന്നു

"എന്താ ഇവിടെ ഇരിക്കുന്നെ,,,വീട്ടില്‍ പോകാം" ഗീതച്ചേച്ചി ആണ്,,ചേച്ചി എല്ലാം മറന്നു തുടങ്ങിയിരിക്കുന്നു.പുതിയ ഒരാളുടെ വരവിനായി കാത്തിരിക്കുകയാണ്‌ അവര്‍,,,,,ചേച്ചിയുടെ കൂടെ പാടവരമ്പത്തൂടെ തിരിച്ചു നടക്കുമ്പോള്‍ മനസ്സില്‍ പറഞ്ഞു,

പ്രിയപെട്ട ഡിസംബര്‍ നീ എനിക്ക് തന്ന നല്ല ഓര്‍മകള്‍ ഞാന്‍ മറന്നേക്കാം,,,എന്നാല്‍ നീ എന്നില്‍ നിന്ന് പറിച്ചെടുത്ത ആ പൂമൊട്ടിനെ ഒരു കാലത്തും എനിക്ക് മറക്കാന്‍ കഴിയില്ല,,,,,ഓരോ വര്‍ഷവും വഴികളില്‍ ഡിസംബര്‍ പൂക്കള്‍ വിരിച്ചു നീ വരുമ്പോള്‍ ഞാന്‍ അവളെ ഓര്‍കും,,,,എന്റെ ആ കൊച്ചു മാലാഖയെ,,,,,,,,,,

04 December 2012

ഒരു സ്വപ്നവും കുറെ ചോദ്യങ്ങളും

ഒരു സ്വപ്നം കണ്ടു ,,,അതൊരു പുതിയ കാര്യമയിരിക്കില്ല ആര്‍ക്കും എന്നറിയാം,,,എന്നാല്‍ ഇതു കുറച്ചു ഗുലുമാല്‍ പിടിച്ച ഒരു സ്വപ്നമാണ്, മാര്‍ട്ടിന്‍ ലൂതെര്‍ കിങ്ങിന്റെ I have a dream ,,,,,എന്ന 1964 ലേ പ്രസംഗം പോലെ വലിയ സംഭവമൊന്നും അല്ല.എല്ലാറ്റിനും വിലകൂടി ഇനി സ്വപ്നം കാണാന്‍ കൂടി ടാക്സ് കൊടുകേണ്ടി വരുമോ എന്നലോജിച്ച് ലോകത്തുള്ള സകല സൗന്ദര്യധാമങ്ങളെയും ഓര്‍ത്തുകൊണ്ട്‌ ഒരു നല്ല സ്വപ്നത്തിനായി ഞാന്‍ ഉറങ്ങാന്‍ കിടന്നു.എന്നാല്‍ കണ്ടതോ,,,,,,?

  എന്നെ പോലീസ് പിടിച്ചിരിക്കുന്നു.ഹെല്‍മെറ്റ്‌ ഇല്ലാതെ ഞാന്‍ ബൈക്ക് ഓടിച്ചുവേത്രേ ( എനിക്ക് ബൈക്ക് ഉണ്ടോ? എനിക്ക് ബൈക്ക് ഓടിക്കാന്‍അറിയുമോ? ,,,, സ്വപ്നത്തില്‍ എന്തും നടക്കും അല്ല പിന്നെ ,,,,) എന്നെ ജയിലില്‍ ഇടാന്‍ കൊണ്ട് പോകുകയാണ്.എന്റെ കാലില്‍ നിറയെ ചങ്ങലകള്‍,,കയ്യില്‍ നിറയെ വിലങ്ങുകള്‍ ഇടക്കൊരു കൂച്ചുവിലങ്ങും ഞാന്‍ നന്നാകുമായിരിക്കും അല്ലെ?

       തടവറ തുറന്നു,,,,,എന്നെയും കൊണ്ട് "ഏമാന്‍" നടന്നു ആദ്യത്തെ തടവറയില്‍ ഒരുമാന്യന്‍ പതിനായിരം കോടി കട്ട് തിന്നവന്‍ തടവറയില്‍ സ്വന്തം ചാനല്‍ കണ്ടുചിരിക്കുന്നു, അടുത്ത മുറിയില്‍ കുറച്ചു പേര്‍,,, കൈവെട്ടും കാല്‍വെട്ടും ചെയ്തവര്‍ ഒന്നിച്ചിരുന്നു ചീട്ട് കളിക്കുന്നു അവര്‍ എന്നെ തുറിച്ചുനോക്കി,,അടുത്ത മുറിവലുതാണ്,,,,ഒരുപാട്‌ പേരുണ്ട് ,,,,,ഏതോ പാതിരായ്ക്ക് സൂര്യന്‍ ഉദിച്ചപ്പോള് ‍പിടിയിലായ തസ്കരവീരന്മാര്‍,പാവങ്ങള്‍ അന്നത്തെ അവരുടെ മോഷണവസ്തുക്കള്‍ ഇപ്പോള്‍ എവിടെയാകും,,,,,? എമാനോട് ചോദിക്കാന്‍ ധൈര്യമില്ല,പുരങ്ങാലിനു തൊഴിച്ചു കളയും, ഇനി ജീവപര്യന്തം,വദശിക്ഷ ഇത്യാദി കൂടിയ ആള്‍ക്കാരാണ്,, അച്ഛനെ ,അമ്മയെ മകനെ ,അങ്ങിനെ ആരെയൊക്കെയോ കൊന്നവര്‍,,മിക്കവരെയും എനിക്കറിയാം,,,,,പത്രങ്ങളും ചാനലുകളും വീരന്മാരായി വാഴ്ത്തി ഹോട്ട് ന്യൂസ്‌ ഉണ്ടാകിയവരാണ്.

      ഇനി ഉള്ള തടവറ എന്നിലെ ഏട്ടനെ ,അച്ഛനെ ,മകനെ എല്ലാം കൊഞ്ഞനം കുത്തുന്നതായിരുന്നു,,,അവിടെ കുറെ ഏറെ ചാമി മാരെ ഞാന്‍ കണ്ടു,,പലരും തിന്നു കൊഴുത്തിരിക്കുന്നു,,എനിക്ക് ഒരു കാര്യം മാത്രം മനസ്സിലായി അവരുടെ മനസ്സില്‍ ഒന്നും തങ്ങള്‍ പാപം ചെയ്തവരാണ് എന്ന ചിന്ത പോലും ഇല്ല,,,,,ഒരു സുഖവാസകേന്ദ്രത്തില്‍ എത്തിയ പോലെ അവര്‍ ആസ്വദിക്കുന്നു.

കുറച്ചു മാറി ഒരു തൂക്കുമരം നില്കുന്നു.അതിന്റെ അടിഭാഗം ചിതല്‍ തിന്നിരിക്കുന്നു.അതിന്റെ കയര്‍ പൊട്ടിവീണിരിക്കുന്നു.സത്യത്തില്‍ കസബ് മരിച്ചിട്ടുണ്ടാകുമോ എന്ന് പോലും എനിക്ക് സംശയം തോന്നി,,

ഞാന്‍ എന്റെ കൈകാലുകളിലേ വിലങ്ങുകള്‍ പൊട്ടിക്കാന്‍ ശ്രമിച്ചു എല്ലാം പൊട്ടിത്തെറിക്കുന്നു.ഇത്ര എളുപ്പത്തില്‍ പൊട്ടിച്ചെറിയാന്‍ പറ്റുന്നതാണോ? അലാറം കരയാന്‍ തുടങ്ങി,,,ഉണര്ന്നെണീറ്റ് കൈ കാലുകള്‍ നോക്കി ഞാന്‍ സ്വതന്ദ്രന്‍,, ഞാന്‍ ഇപ്പോള്‍ കണ്ടുതീര്‍ത്ത സ്വപ്നം എന്നോട് പറഞ്ഞത് നമ്മുടെ നിയമങ്ങളുടെ ശക്തികുറവാണോ,,ഇത് മന്സ്സിലക്കിയവരാണോ ഇപ്പോളും അര്‍ഹിക്കുന്ന ശിക്ഷ കിട്ടാതിരിക്കുന്നവര്‍,,? ഇത് എല്ലാവരും അറിഞ്ഞാലോ? നിങ്ങള്‍ ആരോടും പറയില്ലല്ലോ ?

രാഗേഷ് രാമദാസ്‌


03 December 2012

നീ

സാധിക്കപെടാത്ത മോഹങ്ങളും പൂവണിയാത്ത സ്വപ്നങ്ങളും ഹൃദയത്തില്‍ നിറഞ്ഞപ്പോള്‍ ഞാന്‍ അവക്ക് തീ വെച്ചു,,,,,,,,,,മനസ്സില്‍ അവ കത്തുമ്പോള്‍ അസഹ്യമായ ചൂട്. ഒടുവില്‍ ഒരു വെന്ത ഇറച്ചികഷ്ണമായി മനസ്സു മാറിയപ്പോള്‍ ആണ് നീ വന്നത്,,,,,,

ഒരു കാറ്റ് പോലെ ,,,,,,,,,,, നീ എന്നില്‍ വീശി അടിച്ചു,,,,,എന്നിലെ പൊടിപടലങ്ങളെ ദൂരേക്ക് കൊണ്ടുപോയി.

ഒരു മഞ്ഞുതുള്ളിപോലെ ,,,,,,നീ എന്നിലെ കുഞ്ഞു വെളിച്ചത്തെ നിന്നിലൂടെ ഒരു സൂര്യനായി കാണിച്ചു തന്നു.എന്റെ ഹൃദയത്തോട് ചേര്‍ന്ന് എനിക്ക്  നഷടപെട്ട മകരത്തിന്റെ കുളിര്‍ തന്നു.

ഒരു മഴപോലെ,,,,,,,,നീ എന്നിലേക്ക് പെയ്തിറങ്ങി ,,,,,ഇടവപാതിയില്‍ തിരിമുറിയാതെ നീ എന്നെ ഒരമ്മയെ പോലെ വാരിപുണര്‍ന്നു.ഹൃദയത്തില്‍ പുതിയ പ്രതീക്ഷയുടെ നാമ്പുകള്‍ പച്ച വിരിക്കാന്‍ തുടങ്ങി.

ഒരു വസന്തം പോലെ ,,,,,,,,,,, നീ എനിക്ക് ചുറ്റും പൂത്തുനിന്നു.നിനക്കായി ഞാന്‍ വീണ്ടും പാടിത്തുടങ്ങി,,,,,ശോകരാഗങ്ങള്‍ മാത്രം വഴങ്ങിയിരുന്ന തൊണ്ടയില്‍ പ്രണയഗാനം പിറന്നു ,,,,,,,,,നിനക്കായി,,

ഒരു സന്ധ്യപോലെ ,,,,,,,, തുലാമാസത്തിലെ ചുവന്ന ആകാശത്തിനു കീഴെ എന്നെ തനിച്ചാക്കി പോകുമ്പോള്‍ നിനക്കറിയില്ലായിരുന്നു ,,,,,,വരാന്‍ പോകുന്ന കറുത്തരാത്രി ഇനിയുള്ള എന്റെ ജീവിതമാണെന്ന്,,,,, 

രാഗേഷ് രാമദാസ്‌

01 December 2012

മൗനം

ഹൃദയത്തില്‍ നിന്നോടുള്ള പ്രണയവുമായി തുറന്നു പറയാന്‍ തയ്യാറായി നിന്റെ മുന്നില്‍ വന്നു നിന്നപ്പോള്‍ നമുക്കിടയില്‍ തളം കെട്ടിയ മൗനം എന്റെ ഹൃദയമിടിപ്പ്‌ കൂട്ടി..........

ഒരുവിധം  എന്റെ പ്രണയം അറിയിച്ചപ്പോള്‍ ഒന്നും പറയാതെ  തിരിച്ചു നടന്ന നിന്റെ മൗനത്തെ ഞാന്‍ ഭയന്നു,,,,,,,,,

ദിവസങ്ങള്‍ക്കു ശേഷം ,,,കോരിച്ചൊരിയുന്ന മഴയെ ശപിച്ച് കോളേജ് വരാന്തയില്‍ നിന്ന  എന്നരികില്‍ വന്ന് എന്റെ കണ്ണുകളില്‍ നോക്കി മൗനമായി നീ നിന്റെ പ്രണയം എനിക്ക് നല്‍കി.....


പ്രണയത്തിന്റെ ആദ്യധിനങ്ങളില്‍ പറയാന്‍ വാക്കുകള്‍ കിട്ടാതെ നമുക്കിടയില്‍ നിന്ന മൗനം എന്നെ ആലോസരപെടുത്തി,,,,,,,,,,,

പിന്നീട് എന്നോ പ്രണയസല്ലപത്തിന്‍ ഇടക്ക് ഞാന്‍ പറഞ്ഞ കുസൃതിക്ക് പരിഭവം ഭാവിച്ചു നീ മാറിയിരുന്നപ്പോള്‍ നമുക്കിടയിലെ മൗനം ഹൃദയത്തില്‍ ഒരു കുളിര്‍മഴ പെയ്യിച്ചു..........

ഞാന്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ആ വാര്‍ത്ത പറയുന്നതിന് മുന്‍പുള്ള നിന്റെ മൗനം എന്നെ വേദനിപ്പിച്ചു,,,,,,,,,

ഒടുവില്‍ പിരിയാന്‍ ഉറച്ച് ആ വിജനമായ വഴിയിലൂടെ മൗനമായി നടന്നുനീങ്ങുമ്പോള്‍ ഹൃദയങ്ങളുടെ നിര്‍ത്താതെ ഉള്ള കരച്ചില്‍ നാം കേട്ടു......

വിടപറയുന്ന ആ നിമിഷത്തില്‍ നാം തിരിച്ചറിഞ്ഞു നമ്മള്‍ മൗനത്തിലൂടെ ആണ് പ്രണയിച്ചിരുന്നത്.........

ഇന്നും എന്റെ മൗന നിമിഷങ്ങളില്‍ ഞാന്‍ നിന്നെ പ്രണയിക്കുന്നു,,,,,,,,,മൗനമായി.....



രാഗേഷ് രാമദാസ്‌ 

29 November 2012

കവിതേ നീയെനിക്കാര്?

കവിതേ നീയെനിക്കാര്?

ഒട്ടിയ വയറിന്റെ കലാപങ്ങള്‍ കേട്ട്
ഇളം കാറ്റിന്റെ പാട്ടിലും ഉറങ്ങാന്‍ കഴിയാതെ
ഇളം ചൂടുള്ള മണലില്‍ കിടങ്ങുമ്പോള്‍
നീ എനിക്ക് അമ്മയായി,താരാട്ടായി....

ജീവിതത്തിന്‍ ഇരുള്‍വീണ വഴിയില്‍
കൊള്ളിയാന്‍ മിന്നുന്ന രാത്രികളില്‍
എന്നെ തുറിച്ചു നോക്കുന്ന കണ്ണുകള്‍
ഭയന്ന് ഞാന്‍ നില്‍ക്കുമ്പോള്‍ നീ എന്റെ അച്ഛനായി
കൈ പിടിച്ചു മുന്നോട്ടു നടന്നു.........

മരുന്ന് മണക്കുന്ന മുറിയില്‍ വേദന തിന്നുമ്പോള്‍
അരികില്‍ ഉയരുന്ന സീല്‍ക്കാരങ്ങള്‍ കേള്‍ക്കെ
എന്റെ മുറിവുകളില്‍ മരുന്നുവെച്ചു
നീ എന്റെ പെങ്ങളായി അരികില്‍ ഇരുന്നു

വിടരുന്ന യവ്വനത്തിന്‍ ഇളംവെയില്‍ കൊള്ളുമ്പോള്‍
ഹൃദയം കവര്‍ന്നൊരു ചെമ്പനീര്പൂ അന്ന്
മറ്റൊരാള്‍ കവ്ര്ന്നപ്പോയപ്പോള്‍ നീ വന്നു
എന്റെ പ്രണയമായ്,

ചിരിച്ചു ചതികുന്ന ലോകത്തിന്‍ മുന്നില്‍ ഞാന്‍
തല താഴ്ത്തി കുനിഞ്ഞു നില്‍കുമ്പോള്‍
എന്റെ ഇറച്ചിക്കായി കഴുകര്‍ കത്ത്തുനില്കുമ്പോള്‍
നീ വന്നു പ്രിയസുഹൃത്തായി എന്നെ രക്ഷിക്കാന്‍

ഇനി ഒന്നുമാത്രം പ്രിയ കവിതേ
എന്നെ നീയാക്കുക,എന്നില്‍ അലിയുക
എന്റെ സിരയിലെ അവസാന തുള്ളി ജീവനും
ഊറ്റിഎടുത്ത് നീ മറയുക ,,,,,,,,
വിധൂരതയിലേക്ക്........

രാഗേഷ് രാമദാസ്‌



മരണം

പെയ്തു തീരാത്ത കണീര്‍ മഴക്കിടയിലൂടെ നീ വരും

മഴത്തുള്ളികളുടെ കിലുക്കത്തിനടയിലും ഞാന്‍

നിന്റെ കൊലുസ്സിന്റെ താളം കേള്‍ക്കും

 നിന്റെ തണുത്ത വിരലാല്‍ എന്നെ തൊടും

എന്റെ വാക്കുകളെ കവര്‍ന്നെടുക്കും

എന്റെ കവിളില്‍  ചുംബിക്കും

എന്റെ ശിരസ്സില്‍  കുങ്കുമം ചാര്‍ത്തും

അഗ്നിസാക്ഷിയായി കരം പിടിക്കും

നിത്യ പ്രണയമേ കാത്തിരിക്കുന്നു ഞാന്‍...

രാഗേഷ് രാമദാസ്

28 November 2012

കോമാളി


ചിരിക്കും മുഖത്തിന്റെ പിറകില്‍ ഒളിക്കുന്ന
കരയും മനസ്സിനെ ഒതുക്കാന്‍ ശ്രമിപ്പുഞാന്‍
ചിരിക്കും ഞാന്‍ എപ്പോളും കരയും ഹൃദങ്കത്തില്‍
കരയും പലപ്പോളും മറ്റുള്ളോര്‍ ചിരിക്കാനായ്‌

വര്‍ണങ്ങള്‍ വിതറുന്ന മുഖമെഴുത്തിലും പിന്നെ
കീറിയും പിന്നിയ പഴംതുണികിടയിലും
ഉമിത്തീ പോലെ ഇപ്പോള്‍ നീറിടുന്ന ഞാന്‍
എങ്കിലും ചിരിപ്പൂ ഞാന്‍ അത് താന്‍ എന്‍ ധര്‍മം

ഒട്ടുനേരംആയില്ലെന്‍ പ്രിയപുത്രന്‍ വീണിട്ടീ റിങ്ങില്‍
ആകാശ പറവപോലെ പാറുമായിരുന്നവന്‍
വീണുപോയധ്യമായി,, അവസാനമായും പക്ഷെ
ചിരിക്കണം ഞാന്‍ അപ്പോളും അതാണെന്‍ കര്‍മം

തലതല്ലി കരയുന്ന ഭാര്യയെ നോക്കിയില്ല
ഒരുതുള്ളി കണ്ണുനീര്‍ ഒഴുക്കുവാന്‍ കഴിഞ്ഞില്ല
മുഖത്തെ ചായങ്ങള്‍ മായാതിരിക്കേണം
കാണികള്‍ നന്നായി ചിരിച്ചു രസിക്കേണം

കാലുകള്‍ തളരുന്നു ,കൈകള്‍ കുഴയുന്നു
ദേഹവും തളരുന്നു ഇനി വയ്യെനികൊന്നും
ആടി പാടി ആ ശ്വാസം മേല്ലെവേ നിലച്ചപ്പോള്‍
ഉയര്‍ന്നു കരഖോഷം കാണികള്കിടയിലായ്



രാഗേഷ് രാമദാസ്‌

ആമുഖം

പ്രിയപെട്ട എന്റെ കൂട്ടുകാരെ

        ഒരു  ചെറിയ കാലത്തിനു ശേഷം ഞാന്‍ വീണ്ടും എഴുത്തിനെ കുറിച്ച് കാര്യമായി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നെങ്ങില്‍ അതിനു കാരണം എന്റെ പ്രിയപ്പെട്ട കൂട്ടുകാരുടെ സ്നേഹപൂരനമായ നിര്‍ബന്ധം കൊണ്ടാണ് .എഴുതുക എന്ന് പറയുമ്പോള്‍ വലിയ കഥകളോ ,ലേഘനങ്ങളോ ആര്‍ക്കും മനസ്സിലാകാത്ത കവിതകാലോ എഴുതുക എന്നതല്ല ,,ഹൃദയത്തില്‍ സൂക്ഷിക്കുന്ന ചെറിയ സ്വപ്‌നങ്ങള്‍ ,ചവിട്ടിനടന്ന പാതകളില്‍ കാലില്‍(മനസ്സില്‍)കയറിയ മുള്ളുകള്‍ ,ഒരിക്കലും ആരോടും പറയരുത് എന്ന് കരുതി മനസ്സിന്റെ ഉള്ളറകളില്‍ എവിടെയോ ഞാന്‍ തന്നെ കുഴിച്ചുമൂടിയിട്ട കുറച്ചു സത്യങ്ങള്‍ ,,,,ഇത്രമാത്രം.ഈ എഴുത്തുകളെ കവിത എന്നോ കഥയെന്നോ എന്ത് വിളിക്കണമെന്നു എനിക്കറിയില്ല.ഒരു പക്ഷെ ഇവ അതിലൊന്നും പെടുന്നതല്ലയിരിക്കാം ,അങ്ങിനെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം.
             എന്റെ എഴുത്തുകളുടെ ലക്‌ഷ്യം ഒന്നു മാത്രമാണ്,മന്സ്സില്നു കിട്ടുന്ന പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു അനുഭൂതി.എന്റെ ആഗ്രഹം സത്യസന്ധമായി എഴുതണം എന്നതാണ് എന്നാല്‍ അത് എത്രത്തോളം എനിക്ക് പാലിക്കാന്‍ പറ്റുമെന്ന് അറിയില്ല .സ്വധസിധ്ധ്മായ ഞാന്‍ എന്നാ ഭാവം എന്നിലും ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു അത് കൊണ്ട് തന്നെ നിങ്ങള്‍ ഓരോടുത്തരുടേയും ആതാമാര്ധമായ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിച്ചു കൊണ്ട് നിര്തുന്ന്നു.

രാഗേഷ് രാമദാസ്‌