Pages

03 January 2013

നിരാശകാമുകന്‍ 2013

കണ്ണുകലങ്ങി മറഞ്ഞതറിഞ്ഞോ
കരളുകരിഞ്ഞു പൊടിഞ്ഞതറിഞ്ഞോ
നെഞ്ചില്‍ തീകറ്റ ഏറ്റതറിഞ്ഞോ
കാലില്‍ വേര് പടര്ന്നതറിഞ്ഞോ

കണ്ണില്‍ നോക്കി ഇരുന്നതുമല്ലേ
എന്നില്‍ പ്രണയം ഓതിയതല്ലേ
സ്വപ്നം കോരി നിറച്ചതുമല്ലേ
എന്നിട്ടപ്പോള്‍ സോദരനെന്നോ?

ശ്യാമള കോമള ഉദ്യാനങ്ങള്‍
നുകരാന്‍ നിറയെ ഐസ്ക്രീമുകളും
കണ്ണില്‍ കണ്ട കടകള്‍ നിരങ്ങി
എന്‍കാശെത്ര പോടിച്ചടി ദുഷ്ടേ

ചാവാലിപശു പോലെയിരുന്നു
തിന്നു തടിച്ചു കൊഴുത്തതുമല്ലേ
എങ്കിലും എന്നോടീ ചതി ചെയ്തു
എന്നെ നീയും സോദരനാക്കി

കരയാനൊന്നും എനിക്കിനി വയ്യ
തടിവളര്‍ത്താന്‍ നേരവുമില്ല
കള്ളുകുടിക്കാന്‍ കാരണമല്ല
നീ പോയി പണിനോക്കെടി പെണ്ണെ

പണ്ടേ തോന്നി നീയൊരു കള്ളി
അന്നേ ഞാനൊരു ചൂണ്ട ഒരുക്കി
നിന്ടനുജത്തിക്കൊരു കത്ത് കൊടുത്തു
നീയില്ലേല്‍ അവളുന്ടെടി പെണ്ണെ

കണ്ണുകലങ്ങി മറിഞ്ഞതുമില്ല
കരളുകരിഞ്ഞു പൊടിഞ്ഞതുമില്ല
നെഞ്ചില്‍ തീകാറ്റ്ഏറ്റ്തുമില്ല
കാലില്‍ വേര് പടര്‍ന്നതുമില്ല



3 comments:

  1. നിന്ടനുജത്തിക്കൊരു കത്ത് കൊടുത്തു
    നീയില്ലേല്‍ അവളുന്ടെടി പെണ്ണെ
    Mobile number undo (ee kadhayile anujathiyude) :)

    ReplyDelete
  2. ചേച്ചി അറിഞ്ഞാല്‍ എന്നെ തല്ലും അത് കൊണ്ട് തരില്ല

    ReplyDelete
  3. ചിരിച്ചു മറിഞ്ഞു .കിടു മച്ചാനെ

    ReplyDelete