Pages

01 December 2012

മൗനം

ഹൃദയത്തില്‍ നിന്നോടുള്ള പ്രണയവുമായി തുറന്നു പറയാന്‍ തയ്യാറായി നിന്റെ മുന്നില്‍ വന്നു നിന്നപ്പോള്‍ നമുക്കിടയില്‍ തളം കെട്ടിയ മൗനം എന്റെ ഹൃദയമിടിപ്പ്‌ കൂട്ടി..........

ഒരുവിധം  എന്റെ പ്രണയം അറിയിച്ചപ്പോള്‍ ഒന്നും പറയാതെ  തിരിച്ചു നടന്ന നിന്റെ മൗനത്തെ ഞാന്‍ ഭയന്നു,,,,,,,,,

ദിവസങ്ങള്‍ക്കു ശേഷം ,,,കോരിച്ചൊരിയുന്ന മഴയെ ശപിച്ച് കോളേജ് വരാന്തയില്‍ നിന്ന  എന്നരികില്‍ വന്ന് എന്റെ കണ്ണുകളില്‍ നോക്കി മൗനമായി നീ നിന്റെ പ്രണയം എനിക്ക് നല്‍കി.....


പ്രണയത്തിന്റെ ആദ്യധിനങ്ങളില്‍ പറയാന്‍ വാക്കുകള്‍ കിട്ടാതെ നമുക്കിടയില്‍ നിന്ന മൗനം എന്നെ ആലോസരപെടുത്തി,,,,,,,,,,,

പിന്നീട് എന്നോ പ്രണയസല്ലപത്തിന്‍ ഇടക്ക് ഞാന്‍ പറഞ്ഞ കുസൃതിക്ക് പരിഭവം ഭാവിച്ചു നീ മാറിയിരുന്നപ്പോള്‍ നമുക്കിടയിലെ മൗനം ഹൃദയത്തില്‍ ഒരു കുളിര്‍മഴ പെയ്യിച്ചു..........

ഞാന്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ആ വാര്‍ത്ത പറയുന്നതിന് മുന്‍പുള്ള നിന്റെ മൗനം എന്നെ വേദനിപ്പിച്ചു,,,,,,,,,

ഒടുവില്‍ പിരിയാന്‍ ഉറച്ച് ആ വിജനമായ വഴിയിലൂടെ മൗനമായി നടന്നുനീങ്ങുമ്പോള്‍ ഹൃദയങ്ങളുടെ നിര്‍ത്താതെ ഉള്ള കരച്ചില്‍ നാം കേട്ടു......

വിടപറയുന്ന ആ നിമിഷത്തില്‍ നാം തിരിച്ചറിഞ്ഞു നമ്മള്‍ മൗനത്തിലൂടെ ആണ് പ്രണയിച്ചിരുന്നത്.........

ഇന്നും എന്റെ മൗന നിമിഷങ്ങളില്‍ ഞാന്‍ നിന്നെ പ്രണയിക്കുന്നു,,,,,,,,,മൗനമായി.....



രാഗേഷ് രാമദാസ്‌ 

No comments:

Post a Comment