Pages

29 November 2012

കവിതേ നീയെനിക്കാര്?

കവിതേ നീയെനിക്കാര്?

ഒട്ടിയ വയറിന്റെ കലാപങ്ങള്‍ കേട്ട്
ഇളം കാറ്റിന്റെ പാട്ടിലും ഉറങ്ങാന്‍ കഴിയാതെ
ഇളം ചൂടുള്ള മണലില്‍ കിടങ്ങുമ്പോള്‍
നീ എനിക്ക് അമ്മയായി,താരാട്ടായി....

ജീവിതത്തിന്‍ ഇരുള്‍വീണ വഴിയില്‍
കൊള്ളിയാന്‍ മിന്നുന്ന രാത്രികളില്‍
എന്നെ തുറിച്ചു നോക്കുന്ന കണ്ണുകള്‍
ഭയന്ന് ഞാന്‍ നില്‍ക്കുമ്പോള്‍ നീ എന്റെ അച്ഛനായി
കൈ പിടിച്ചു മുന്നോട്ടു നടന്നു.........

മരുന്ന് മണക്കുന്ന മുറിയില്‍ വേദന തിന്നുമ്പോള്‍
അരികില്‍ ഉയരുന്ന സീല്‍ക്കാരങ്ങള്‍ കേള്‍ക്കെ
എന്റെ മുറിവുകളില്‍ മരുന്നുവെച്ചു
നീ എന്റെ പെങ്ങളായി അരികില്‍ ഇരുന്നു

വിടരുന്ന യവ്വനത്തിന്‍ ഇളംവെയില്‍ കൊള്ളുമ്പോള്‍
ഹൃദയം കവര്‍ന്നൊരു ചെമ്പനീര്പൂ അന്ന്
മറ്റൊരാള്‍ കവ്ര്ന്നപ്പോയപ്പോള്‍ നീ വന്നു
എന്റെ പ്രണയമായ്,

ചിരിച്ചു ചതികുന്ന ലോകത്തിന്‍ മുന്നില്‍ ഞാന്‍
തല താഴ്ത്തി കുനിഞ്ഞു നില്‍കുമ്പോള്‍
എന്റെ ഇറച്ചിക്കായി കഴുകര്‍ കത്ത്തുനില്കുമ്പോള്‍
നീ വന്നു പ്രിയസുഹൃത്തായി എന്നെ രക്ഷിക്കാന്‍

ഇനി ഒന്നുമാത്രം പ്രിയ കവിതേ
എന്നെ നീയാക്കുക,എന്നില്‍ അലിയുക
എന്റെ സിരയിലെ അവസാന തുള്ളി ജീവനും
ഊറ്റിഎടുത്ത് നീ മറയുക ,,,,,,,,
വിധൂരതയിലേക്ക്........

രാഗേഷ് രാമദാസ്‌



No comments:

Post a Comment