Pages

28 November 2012

കോമാളി


ചിരിക്കും മുഖത്തിന്റെ പിറകില്‍ ഒളിക്കുന്ന
കരയും മനസ്സിനെ ഒതുക്കാന്‍ ശ്രമിപ്പുഞാന്‍
ചിരിക്കും ഞാന്‍ എപ്പോളും കരയും ഹൃദങ്കത്തില്‍
കരയും പലപ്പോളും മറ്റുള്ളോര്‍ ചിരിക്കാനായ്‌

വര്‍ണങ്ങള്‍ വിതറുന്ന മുഖമെഴുത്തിലും പിന്നെ
കീറിയും പിന്നിയ പഴംതുണികിടയിലും
ഉമിത്തീ പോലെ ഇപ്പോള്‍ നീറിടുന്ന ഞാന്‍
എങ്കിലും ചിരിപ്പൂ ഞാന്‍ അത് താന്‍ എന്‍ ധര്‍മം

ഒട്ടുനേരംആയില്ലെന്‍ പ്രിയപുത്രന്‍ വീണിട്ടീ റിങ്ങില്‍
ആകാശ പറവപോലെ പാറുമായിരുന്നവന്‍
വീണുപോയധ്യമായി,, അവസാനമായും പക്ഷെ
ചിരിക്കണം ഞാന്‍ അപ്പോളും അതാണെന്‍ കര്‍മം

തലതല്ലി കരയുന്ന ഭാര്യയെ നോക്കിയില്ല
ഒരുതുള്ളി കണ്ണുനീര്‍ ഒഴുക്കുവാന്‍ കഴിഞ്ഞില്ല
മുഖത്തെ ചായങ്ങള്‍ മായാതിരിക്കേണം
കാണികള്‍ നന്നായി ചിരിച്ചു രസിക്കേണം

കാലുകള്‍ തളരുന്നു ,കൈകള്‍ കുഴയുന്നു
ദേഹവും തളരുന്നു ഇനി വയ്യെനികൊന്നും
ആടി പാടി ആ ശ്വാസം മേല്ലെവേ നിലച്ചപ്പോള്‍
ഉയര്‍ന്നു കരഖോഷം കാണികള്കിടയിലായ്



രാഗേഷ് രാമദാസ്‌

2 comments: