Pages

08 December 2012

പ്രിയപ്പെട്ട ഡിസംബര്‍,,,,,,,,,,,,,

വീണ്ടും ഒരു ഡിസംബര്‍,,,,,,പാടവരമ്പിലൂടെ നടക്കുമ്പോള്‍ ഓര്‍മകള്‍ കണ്ണിനെ ഈറനാക്കുന്നു,,അതിരാവിലെ ആയതു കൊണ്ട് മൂടല്‍ മഞ്ഞുണ്ട്,,അമ്പലമുറ്റത്ത് കയറിയപ്പോള്‍ അമ്പലത്തില്‍ മാല കെട്ടാന്‍ ഇരിക്കുന്ന വാര്യത്തെ അമ്മൂമ്മ വിളിച്ചു പറഞ്ഞു " കുട്യേ വെറുതെ മഞ്ഞുകൊണ്ടു ജലദോഷം പിടിപ്പിക്കണ്ട ,,,,,,ഇങ്ങോട്ട് കയറി നിന്നോ,,,, "  അമ്പലമുറ്റത്തെ പന്തലിലേക്ക് കയറി നില്‍ക്കുമ്പോള്‍ വെറുതെ ഓര്‍ത്തു കാശ്മീരില്‍ ഹിമകാറ്റില്‍ സ്വന്തം ശരീരം ഉണ്ടോ എന്ന് പോലുമറിയാതെ ജോലി ചെയ്യുന്ന തനിക്ക് ഇതിനെ മഞ്ഞെന്നു വിളിക്കാന്‍ കഴിയില്ല എന്ന്.തൊഴുതു പുറത്തിറങ്ങിയപ്പോള്‍ ആലിന്‍ ചുവട്ടില്‍ കുറച്ചു നേരം ഇരിക്കാം എന്ന് കരുതി.അവിടെ ഇരിക്കുമ്പോള്‍ അമ്പലത്തിലേക്ക് വരുന്നവരെയും പോകുന്നവരെയും കാണാം, അപ്പോളാണ്  ശ്രദ്ധിച്ചത് ദൂരെ നിന്ന് പാടവരമ്പിലൂടെ വരുന്ന ഒരു കൊച്ചു കുട്ടിയെ,,,പട്ടു പാവാട ഇട്ടു ഒരുപൂമ്പാറ്റ പോലെ,,, ആ കാഴ്ച നേഹയെ ഓര്‍മിപ്പിച്ചു,,നേഹ,, എന്റെ ചേച്ചിയുടെ മകള്‍,,,ഗീതച്ചേച്ചിയുടെയും മണിയെട്ടന്‍റെയും10 വര്‍ഷത്തെ പ്രാര്‍ത്ഥന,,,

രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍ബ് ഡിസംബറില്‍ ഞാന്‍ വന്നത് അവള്‍ക്കുവേണ്ടിയായിരുന്നു,,,,ഒരു വലിയ പെട്ടി നിറയെ കളിപ്പാട്ടങ്ങളും ആയി വന്നു കയറിയപ്പോള്‍ മുതല്‍  അവള്‍ എന്റെ കൂടെ ആയിരുന്നു.എന്റെ ശരീരത്തിന്റെ ഒരു ഭാഗം പോലെ ,,,,,,ഉറങ്ങുമ്പോള്‍ പോലും എന്റെ കൂടെ."പട്ടാളമാമ "എന്ന അവളുടെ വിളികേള്‍ക്കാന്‍  തന്നെ ഒരു പാട് സന്തോഷമായിരുന്നു,പക്ഷെ ദൈവം,,,,,,,,,,,

അന്ന് ഒരു തിള‍ക്കമുള്ള ദിവസം  ആയിരുന്നു,,അവളാണ് അന്ന് അമ്പലത്തില്‍ പോകാന്‍ നിബന്ധിച്ചത്,,,പാടവരമ്പില്‍ എത്തിയപ്പോള്‍ എന്റെ കയ്യില്‍ നിന്നും ഇറങ്ങി അവള്‍ നടക്കാന്‍ തുടങ്ങി,,ഇടക്ക് എന്തിനോ ഓടാന്‍ തുടങ്ങി,,,ഒരു ചെറു പുഞ്ചിരിയോടെ അവളുടെ കുസൃതി കണ്ടു ഞാന്‍ ഒപ്പം നടക്കുന്നു.പെട്ടന്നാണ് അവള്‍ ഓട്ടം നിര്‍ത്തിയത്,,പിന്നെ എനിക്ക് നേരെ തിരിഞ്ഞു നിന്ന് കുഴഞ്ഞുവീണു.ഓടിവന്നു അവളെ കോരിയെടുക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ അടയുകയായിരുന്നു,,മൂക്കിലൂടെ രക്തം വരുന്നു.

ആശുപത്രിയുടെ ഒഴിഞ്ഞ കോണില്‍ ചേച്ചിയുടെ തേങ്ങല്‍ മാത്രം കേള്‍ക്കാം,,,മണിയെട്ടന്റെ തോളില്‍ തല വെച്ചു കിടക്കുകയാണ് ചേച്ചി.മണിയേട്ടന്‍ എവിടെയോ കണ്ണ് തറചിരിക്കുന്നു,,,,കണ്ണുകളില്‍ നിന്ന് ഒഴകുന്ന കണ്ണുനീര്‍ മാത്രമാണ് ജീവന്‍ ഉണ്ടെന്നു തെളിയിക്കുന്നത്.പുറത്തേക്കിറങ്ങിയ ഡോക്ടറുടെ കൂടെ ഞാന്‍ നടന്നു."സെറിബ്രല്‍ ഹെമിറേജ് ആണ് ,,,,,,ഒന്നും പറയാന്‍ പറ്റില്ല,," ഡോക്ടര്‍ ആ ഇരുണ്ട ഇടനാഴിയിലൂടെ നടന്നു പോയി,,,കണ്ണുകളില്‍ ഇരുട്ടു കയറുന്ന പോലെ തോന്നി..ഒരു പാട് മരണങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ട്എങ്കിലും ആ വാക്കുകള്‍  തളര്‍ത്തി,,,വീഴാതിരിക്കാന്‍  ചുമരില്‍ കൈ താങ്ങി,

സമയം അര്‍ദ്ധരാത്രിആയിരിക്കുന്നു ,,,,പുറത്തു ക്രിസ്ത്മസ് കരോളിന്‍റെ ശബ്ധങ്ങള്‍ കേള്‍ക്കാം,,,,,ഞാന്‍ ലോകത്തിലെ എല്ലാ ദൈവങ്ങളെയും പ്രാര്‍ത്ഥിച്ചു   I C U വിനു മുന്നില്‍ കാവല്‍ നിന്നു.പക്ഷെ എല്ലാ ദൈവങ്ങളും കണ്ണ്അടച്ച ആരാത്രി പുലര്‍ന്നപ്പോള്‍ അവള്‍ ,,,,,,,,,,പോയികഴിഞ്ഞിരുന്നു

"എന്താ ഇവിടെ ഇരിക്കുന്നെ,,,വീട്ടില്‍ പോകാം" ഗീതച്ചേച്ചി ആണ്,,ചേച്ചി എല്ലാം മറന്നു തുടങ്ങിയിരിക്കുന്നു.പുതിയ ഒരാളുടെ വരവിനായി കാത്തിരിക്കുകയാണ്‌ അവര്‍,,,,,ചേച്ചിയുടെ കൂടെ പാടവരമ്പത്തൂടെ തിരിച്ചു നടക്കുമ്പോള്‍ മനസ്സില്‍ പറഞ്ഞു,

പ്രിയപെട്ട ഡിസംബര്‍ നീ എനിക്ക് തന്ന നല്ല ഓര്‍മകള്‍ ഞാന്‍ മറന്നേക്കാം,,,എന്നാല്‍ നീ എന്നില്‍ നിന്ന് പറിച്ചെടുത്ത ആ പൂമൊട്ടിനെ ഒരു കാലത്തും എനിക്ക് മറക്കാന്‍ കഴിയില്ല,,,,,ഓരോ വര്‍ഷവും വഴികളില്‍ ഡിസംബര്‍ പൂക്കള്‍ വിരിച്ചു നീ വരുമ്പോള്‍ ഞാന്‍ അവളെ ഓര്‍കും,,,,എന്റെ ആ കൊച്ചു മാലാഖയെ,,,,,,,,,,

3 comments:

  1. കഥയാണോ? അനുഭവം പോലെ തോന്നി.... ഹൃദ്യം .... ആശംസകള്‍ ഭായ് ..

    ReplyDelete
  2. ചില കാര്യങ്ങള്‍ എത്ര കാലം കഴിഞ്ഞാലും മനസ്സില്‍ നിന്നും മായില്ല , കഥ നന്നായിട്ടുണ്ട്

    ReplyDelete
  3. ഹൃദയ സ്പര്‍ശിയായി എഴുതി...ആശംസകള്‍ ..!

    ReplyDelete