Pages

23 January 2013

പ്രോമിത്വീസ്


യവന നായകാ,,,
ഞാന്‍ നിന്‍ പുനര്‍ജന്മമോ?
കരളുതിന്നു ഒരു കഴുകന്‍ പണ്ട്  നിന്റെ,,
രാത്രികളില്‍ മുറിവുണക്കി
അടുത്ത പ്രഭാതത്തില്‍ കാത്തിരുന്നു നീ
വീണ്ടും കൊത്തിപ്പറിക്കപ്പെടാന്‍
ചങ്ങലയാല്‍ കൈ ബന്ധിക്കപെട്ട്
നീ കരഞ്ഞു ഉറക്കെ,,, ഉറക്കെ
ഒളിമ്പ്യന്‍ മലയില്‍ അത് പ്രതിദ്വനിച്ചു

ഇന്ന്

രാത്രികളില്‍,,,
എന്നെ കൊത്തിപറിക്കുന്നു
ഓര്‍മയുടെ ഒരുകൂട്ടം കഴുകന്മാര്‍,,,,,
കരള്‍ മാത്രമല്ല മനസ്സും അവര്‍ തിന്നു
പകലിന്റെ വെളിച്ചത്തില്‍ ഞാന്‍
മുറിവ് വെച്ചുകെട്ടുന്നു,,,
പുഞ്ചിരിയുടെ മുഖംമൂടി അണിയുന്നു.
കൈകള്‍ ബന്ധിക്കപെട്ടിട്ടില്ല,,,
പക്ഷെ തടുക്കാന്‍ ആവുന്നില്ല
എന്റെ കരച്ചില്‍ ആരും കേള്‍ക്കില്ല
അത് കണ്ണുനീരായി ഒഴുകും,,
കാത്തിരിക്കുന്നു ഞാനും  ഒരു വീരനായകനെ
ഹെര്‍കുലീസ് നിന്നെ രക്ഷിച്ച പോലെ
എന്നെ രക്ഷിക്കാന്‍ ,,
ഈ വേതനയില്‍ നിന്ന് ,,,,,,,,,,,


5 comments:

  1. പ്രൊമിത്യൂസിന്റെ കഥ അറിയില്ലല്ലോ

    ReplyDelete
  2. നന്നായി എഴുത്ത്

    ReplyDelete
  3. നല്ല വരികള്‍ .വീണ്ടുംഎഴുതുക .

    ReplyDelete
  4. ത്യാഗത്തിന്റെ പ്രതിരൂപം

    നന്നായി ....

    സാമ്യം ഉണ്ടോ..?

    രഗേഷിനോട് ...?

    ReplyDelete
  5. പ്രിയപ്പെട്ട രാഗേഷ് ,

    കവിത നന്നായി !

    ഇത്രേം വേദനകൾ ഉണ്ടോ?

    വേദന എന്ന് തിരുത്തുമല്ലോ .

    ആശംസകൾ !

    സസ്നേഹം,

    അനു

    ReplyDelete