Pages

15 January 2013

ഒരുതുള്ളി കണ്ണ്നീര്‍




ഹൃദയത്തിനു തീ പിടിച്ചു .......
കത്തിയമര്‍ന്നുപോയി എല്ലാം,,,
സ്വപ്‌നങ്ങള്‍.........
ചിന്തകള്‍....
എന്റെ തൂലിക ........

അക്ഷരകൂട്ടങ്ങള്‍.....
നിന്റെ ഓര്‍മ്മകള്‍ പോലും പകുതി കത്തിപോയി
വീണ്ടും ഞാന്‍ വന്നു ,,,
നിന്റെ അടുത്തേക്ക്..
ഞാന്‍ വലിച്ചെറിഞ്ഞ നിന്റെ
അക്ഷരങ്ങളുടെ കുന്നികുരുചെപ്പുതേടി
ഞാന്‍ എടുക്കുന്നു,,,,
വിത്തുമുളക്കാത്ത എന്റെ മനസ്സില്‍
പാകിമുളപ്പിക്കാന്‍ ,
പൂക്കാന്‍ ,,,,തളിര്‍ക്കാന്‍
കവിതകായ്ക്കാന്‍,,,,,,,
മീനമാസത്തിലെ ചൂടില്‍
ചിതറിത്തെറിക്കുന്ന ഒരുപിടിവാക്കിനായ്.......
നിന്റെ അനുവാദമില്ലാതെ,,,,ഞാന്‍ എടുക്കുന്നു
പ്രതിഫലമായി ,,,ഒരു തിരികത്തിക്കാം
നിന്റെ കല്ലറയില്‍,,,,,
ഹൃദയത്തില്‍ നിന്ന് ഒരുതുള്ളി കണ്ണുനീരും

by:
Ragesh R das

 

15 comments:

  1. കവിതയിലെ ആശയം കൊള്ളാം.. ഒന്നടുക്കി വെച്ച് വാക്കുകളെ കൂട്ടി യോജിപ്പിച്ചെഴുതിയാൽ കൂടുതൽ മെച്ചമായേനെ..

    അഭിനന്ദനങ്ങൾ :)

    ReplyDelete
  2. നല്ല വരികള്‍. ആശംസകള്‍ കൂടുതല്‍ എഴുതുക ..

    ഹൃദയത്തിനു തീ പിടിച്ചാല്‍ മണ്ണെണ്ണ ഒഴിച്ച് കൊടുക്കുന്നത് ആണ് നല്ലത് :)

    ReplyDelete
  3. നിന്റെ കല്ലറയില്‍,,,,,
    ഹൃദയത്തില്‍ നിന്ന് ഒരുതുള്ളി കണ്ണുനീരും

    ആശംസകൾ

    ReplyDelete
  4. അവളുടെ കല്ലറയും ഓര്‍മകളും നിന്‍റെ സര്‍ഗ ചിന്തക്ക് ഹേതു ആവുമെങ്കില്‍ അവള്‍ക്കു മുന്പില്‍ ഒരു നെയ്‌ ത്തിരി തന്നെ നേര്‍ന്നു ആ വെട്ടത്തില്‍ നീ തൂലിക കയ്യിലെടുക്കുക

    ReplyDelete
  5. പ്രതിഫലമായി ,,,ഒരു തിരികത്തിക്കാം
    നിന്റെ കല്ലറയില്‍,,,,,
    ഹൃദയത്തില്‍ നിന്ന് ഒരുതുള്ളി കണ്ണുനീരും


    നിന്റെ തൂലിക കൂടുതല്‍ പ്രകാശം പരത്തട്ടെ .... നല്ല ശൈലി ... ആശംസകള്‍

    ReplyDelete
  6. മാധവിക്കുട്ടിയുടെ കഥാസന്ദര്‍ഭം പോലെ സുന്ദരം.....
    പക്ഷെ എന്തോ ഒരു പൂര്‍ണത കണ്ടെത്താന്‍ പറ്റുന്നില്ല.........
    പിന്നെ ഈ ഫോണ്ട് വായിക്കാന്‍ പറ്റുന്നില്ല ട്ടോ....

    ReplyDelete
  7. കൊള്ളാം ആശംസകള്‍

    ReplyDelete
  8. കൊള്ളാം

    നിന്റെ കല്ലറയില്‍,,,,,
    ഹൃദയത്തില്‍ നിന്ന് ഒരുതുള്ളി കണ്ണുനീരും

    ReplyDelete
  9. കൊള്ളാം കേട്ടോ
    കൂടുതലെഴുതാന്‍ പ്രേരിപ്പിക്കട്ടെ

    ReplyDelete
  10. ഭാവനയുണ്ട്...പക്ഷെ അത് അടുക്കി വെക്കുന്നതില്‍ കൂടുതല്‍ മികവു കാട്ടണം !
    ആശംസകളോടെ ..........
    അസൃസ്
    ഹായ് ..സുഖമാണോ ...
    പരിചയപെടാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം !
    വിരോധമില്ലെങ്കില്‍ ഇവിടെയൊക്കെ ഒന്ന് സന്ദര്‍ശിച്ചോളൂ ..
    പ്രവേശനം ഫ്രീയാണ് !
    http://asrusworld.blogspot.com/
    http://asruscapsules.blogspot.com/
    http://asrusstories.blogspot.com/
    http://asruscaricatures.blogspot.com/
    FaceBook :
    http://www.facebook.com/asrus
    http://www.facebook.com/asrusworld
    ഇതൊക്കെയാണ് പോലും ഞാന്‍ ! കഷ്ടം..അല്ലേ...എനിക്കും തോന്നി !!

    ReplyDelete
  11. ഒന്ന് കൂടി എഡിറ്റു ചെയ്‌താല്‍ കൂടുതല്‍ മനോഹരമാകുമായിരുന്നു എന്നൊരു അഭിപ്രായമുണ്ട്... ആശംസകള്‍..

    ReplyDelete
  12. അര്‍ത്ഥവത്തായ വരികള്‍ ....

    ReplyDelete
  13. വരികള്‍ കൊള്ളാം ..താള ഭംഗി തോന്നിയില്ല. ഒരല്പം ഗദ്യരൂപം കയറിയ പോലെ..കുറച്ചു കൂടി നന്നാക്കാമായിരുന്നു.

    ReplyDelete