Pages

11 February 2013

ഭ്രാന്തന്‍





 സ്വപ്നം

ഭൂമിയുടെ  ഉണങ്ങുന്ന “മുറിവുകള്‍”
വീണ്ടും തളിര്‍ക്കുന്ന  കാടുകള്‍ 
ശുദ്ധവായു,ജലം
“മനുഷ്യനായ” പെണ്ണ്
ആര്‍ത്തിയില്ലാത്ത ജനത
വിശപ്പില്ലാത്ത മനുഷ്യന്‍
യുദ്ധമില്ലാത്ത ലോകം
ലോകം “ഒരു പക്ഷികൂടാകുന്ന” നാള്‍

ഞാന്‍

തിരപോലെ ചിന്തകളുടെ അലയടി
ഇരുളില്‍ “ഇരകളുടെ” നിലവിളി
സ്നേഹമെന്ന കിട്ടാക്കനിയുടെ മധുരം
പുഴുക്കു ത്തേല്‍ക്കാത്ത രാഷ്ട്രചിന്ത
മതമില്ലാത്ത ദൈവ ചിന്ത
കൈക്കാത്ത കാഞ്ഞിരത്തിലെ ചങ്ങല
കുനിക്കാത്ത തല ,വളയ്ക്കാത്ത നട്ടെല്ല്
കറുപ്പില്ലാത്ത കൈ,കലര്‍പ്പില്ലാത്ത ചിരി
അമ്മയുടെ മുലപ്പാല്‍ ഒഴിച്ചകണ്ണ്
വയമ്പ് തേച്ച സത്യത്തിന്റെ നാവ്

ഭ്രാന്തന്‍

ലോകത്തിന്‍ പോക്കോര്‍ത്ത് പൊട്ടിചിരിച്ച്
ഭൂമിയുടെ തേങ്ങലില്‍ കണ്ണീര്‍ പൊഴിച്ച്
കാക്കയ്ക്കും പൂച്ചയ്ക്കും 
കയ്യിലെ പൊതിച്ചോര്‍ പകുത്ത്
ആകാശം മേല്കൂരയാക്കി
ശാന്തിമന്ത്രം ചൊല്ലി
തെറ്റ് ചെയ്യാതെ കല്ലെറിഞ്ഞ്
ദൈത്യ സിംഹാസനത്തിന്റെ ജയിലില്‍
ഞരമ്പ്‌ തളര്‍ത്തിയ മരുന്നിലും
കുത്തിനിറച്ച ഇരുട്ടിലും എനിക്ക് കൂട്ട്
പുണര്‍ന്നു ചുംബിക്കുന്ന ചങ്ങലയും
ഭ്രാന്തില്ലാത്ത ഇരുമ്പ് കമ്പികളും
ഭ്രാന്തന്‍ എന്ന പേരും . 






9 comments:

  1. അംജതിക്കയെ ഓർമ്മ വരുന്നു....
    തീവ്രതയുള്ള വാക്കുകളാൽ സമ്പന്നം.
    ആശംസകൾ.

    ReplyDelete
  2. സത്യമായും ഭ്രാന്തനാകും ഈ ലോകത്ത്

    ReplyDelete
  3. ഭ്രാന്തന്‍ .... ആശംസകള്‍

    ReplyDelete
  4. ഭ്രാന്താശംസകള്‍

    ReplyDelete
  5. ഇത് പോലെ "സ്വപ്നം" കണ്ടാല്‍ "ഞാന്‍" "ഭ്രാന്തനാ"കും...ഹിഹിഹി.
    നല്ല വരികള്‍.ഇഷ്ടമായി.

    ReplyDelete
  6. ഇന്നത്തെ വാര്‍ത്തകള്‍ ആണ് എല്ലാ വരികളിലും

    കൊള്ളാം ആശംസകള്‍

    ReplyDelete
  7. കൊള്ളാം മനോഹരമായ വരികള്‍...

    സ്വപ്നമെന്ന കവിത നമുക്ക് ഒരിക്കലും നടക്കാത്ത സ്വപ്നം ആണല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടം

    ReplyDelete
  8. ഏറ്റവും മുകളില്‍ കുറിച്ച സ്വപ്നം ഇന്നല്ലാവരുടേയും സ്വപ്നമാണ്.

    നല്ല വരികള്‍... ആശംസകള്‍.....

    ReplyDelete
  9. ഭ്രാന്തനെ ഇഷ്ടമായി ..ഭാവുകങ്ങള്‍

    ReplyDelete