Pages

09 March 2013

മഴ

ആകാശം പൂക്കാന്‍ മറന്നൊരാ രാത്രിയില്‍
ഏകനായ് ഞാനിങ്ങു നില്‍ക്കെ
പ്രണയിനി നീ എന്റെ ചാരത്തുവന്നു
കാറ്റിന്റെ കൈകളാല്‍ എന്നെ പുണര്‍ന്നു
വിണ്ണിന്റെ കണ്ണിലെ പൊഴിയുന്ന മണിമുത്തായ്‌
നീ എന്റെ നെറ്റിയില്‍ ചന്ദനകുളിരായി
കണ്ണില്‍,കവിളില്‍ ,കരളിന്നകത്തും
ചുംബനത്തിന്റെ മധുരം പകര്‍ന്നു
കാതോരം ചേര്‍ന്ന് നിന്‍ കുറുമ്പുചൊല്ലി
നാണമാര്‍ന്നന്നെന്റെ  പ്രണയമായി
കുണുങ്ങിചിരിച്ച്,പൊട്ടിച്ചിരിച്ച്
നീയെന്റെ ദേഹത്ത് പറ്റി കിടന്നു
പുഴയില്‍ ,മലയില്‍,നാട്ടിടവഴികളില്‍
ആരാരും കാണാതെ എന്നെ പുണര്‍ന്നു
എന്റെ കണ്ണീരിനെ നിന്നില്‍ നിറച്ച്
നീയെന്റെ ചുണ്ടിലെ പുഞ്ചിരിയായി
സിരകളില്‍ ,ബോധത്തില്‍ ,പിന്നെ എന്‍ കവിതയില്‍
ഒരിളം കുളിരായി നീ പെയ്തിറങ്ങി
ഒടുവില്‍ വിളികേട്ട് പേടിച്ച് പോകാന്‍  മടിച്ച
കൊച്ചു പെണ്‍കുട്ടിയുടെ പിടി വാശിയോടെ
കാല്‍തള കിലുക്കി ,കൈവള കിലുക്കി
ഇടംകണ്ണ് കൊണ്ട് നോട്ടമെറിഞ്ഞ്‌
നീ ഓടിമറഞ്ഞു മലകള്‍ക്കപ്പുറതേയ്ക്കു 
.കാത്തിരിക്കുന്നു നിന്റെ ഈ കാമുകന്‍
നീ എന്നില്‍ പെയ്യുന്ന മറ്റൊരുരാവിനായ്






8 comments:

  1. <3 ഇന്നുമെന്റെ വീട്ടില്‍ മഴ പെയ്തു!! :) നന്നായിട്ടുണ്ട് രാഗേഷ്‌

    ReplyDelete
  2. മഴ കൂളിരായ് ഇനിയും പെയ്യട്ടെ

    ReplyDelete
  3. ഒരു പുതുമഴ കൊണ്ടതുപോലെ....

    ആശംസകള്‍......

    ReplyDelete
  4. നന്നായിട്ടുണ്ട് വരികള്‍ ... ആശംസകള്‍

    ReplyDelete
  5. മഴ യോടുള്ള പ്രണയം മനോഹരമായി വരച്ചിരിക്കുന്നു ആശംസകള്‍

    ReplyDelete
  6. എത്ര നന്നായിട്ടുണ്ട്

    ReplyDelete
  7. ആശംസകള്‍

    ReplyDelete