Pages

23 February 2013

എനിക്ക് ഒരിത്തിരി മദ്യം വേണം

എനിക്ക് ഒരിത്തിരി മദ്യം വേണം
കരളിലെ സാത്താന് കൊടുക്കാന്‍
ഇല്ലാത്ത വേദനമാറ്റാന്‍
ബോധം മറയ്ക്കാന്‍
നാവിന്റെ എല്ലുകളയാന്‍
വഴിയളന്നു നടക്കാന്‍
ചീത്ത വിളിക്കാന്‍
തുണി ഉരിയാന്‍
അമ്മയെ തല്ലാന്‍
അച്ഛനെ കൊല്ലാന്‍
ഭാര്യയെ തീവെയ്ക്കാന്‍
മകളുടെ മടികുത്തഴിക്കാന്‍
സ്വപ്നങ്ങള്‍ വെട്ടിനിരത്താന്‍
വീണുറങ്ങാന്‍
ഒടുവില്‍ ലഹരി പോയാല്‍
മുഖം പൊത്തി കരയാന്‍
എനിക്ക് ഒരിത്തിരി മദ്യം വേണം


16 comments:

  1. മദ്യം ഇല്ലാതെ തന്നെ ഇതൊക്കെ ചെയ്യുന്നുണ്ടല്ലോ...?

    ReplyDelete
  2. 'ഡാ ..കുടിയാ..'
    ..കവിത നന്നായി.ഹ്ഹിഹ്.. കൊള്ളാം ... കൊള്ളാം

    ReplyDelete
  3. കൊള്ളാം ഡാ സൂപ്പെര്‍

    ReplyDelete
  4. wow, നന്നായി രാകേഷ്, ഇഷ്ടപ്പെട്ടു!

    ReplyDelete
  5. madhyathinte pekkoothukal enthellam......nanayittundu

    ReplyDelete
  6. കൊള്ളാം, ഞാന്‍ ഒരു ബിയര്‍ അടിച്ചിട്ട് വരാം.

    ReplyDelete
  7. പ്രത്യേകത ഒന്നും ഇല്ലെങ്കിലും,
    നേരായ കവിത പറച്ചിൽ കാണാം
    നേരിന്റെ നിറവും, നന്മയുടെ അലകളും, തിന്മയുടെ എഴുതാപ്പുറവും, ഇന്നിന്റെ കോലവും

    ReplyDelete
  8. മദ്യം ഇല്ലാത്ത സുന്ദരമായ നാട് ! എത്ര നല്ല മനോഹരമായ നടക്കാത്ത ആഗ്രഹം അല്ലേ..?

    ReplyDelete
  9. You kept this very simple....and straight... Narration reaches readers.. Good effort..Keep it up..

    ReplyDelete
  10. ലളിതം.. കാര്യങ്ങള്‍ നേരെ പറഞ്ഞു. :)

    ReplyDelete
  11. കള്ളം പറയരുത്.
    ഇത്തിരി മതിയോ!?
    ആർ യു ഷുവർ?

    ReplyDelete
  12. വായിക്കുമ്പോള്‍ നിസാരം എന്ന്‍ തോന്നും എങ്കിലും.. പറഞ്ഞതെല്ലാം സത്യം

    ReplyDelete