Pages

23 January 2013

പ്രോമിത്വീസ്


യവന നായകാ,,,
ഞാന്‍ നിന്‍ പുനര്‍ജന്മമോ?
കരളുതിന്നു ഒരു കഴുകന്‍ പണ്ട്  നിന്റെ,,
രാത്രികളില്‍ മുറിവുണക്കി
അടുത്ത പ്രഭാതത്തില്‍ കാത്തിരുന്നു നീ
വീണ്ടും കൊത്തിപ്പറിക്കപ്പെടാന്‍
ചങ്ങലയാല്‍ കൈ ബന്ധിക്കപെട്ട്
നീ കരഞ്ഞു ഉറക്കെ,,, ഉറക്കെ
ഒളിമ്പ്യന്‍ മലയില്‍ അത് പ്രതിദ്വനിച്ചു

ഇന്ന്

രാത്രികളില്‍,,,
എന്നെ കൊത്തിപറിക്കുന്നു
ഓര്‍മയുടെ ഒരുകൂട്ടം കഴുകന്മാര്‍,,,,,
കരള്‍ മാത്രമല്ല മനസ്സും അവര്‍ തിന്നു
പകലിന്റെ വെളിച്ചത്തില്‍ ഞാന്‍
മുറിവ് വെച്ചുകെട്ടുന്നു,,,
പുഞ്ചിരിയുടെ മുഖംമൂടി അണിയുന്നു.
കൈകള്‍ ബന്ധിക്കപെട്ടിട്ടില്ല,,,
പക്ഷെ തടുക്കാന്‍ ആവുന്നില്ല
എന്റെ കരച്ചില്‍ ആരും കേള്‍ക്കില്ല
അത് കണ്ണുനീരായി ഒഴുകും,,
കാത്തിരിക്കുന്നു ഞാനും  ഒരു വീരനായകനെ
ഹെര്‍കുലീസ് നിന്നെ രക്ഷിച്ച പോലെ
എന്നെ രക്ഷിക്കാന്‍ ,,
ഈ വേതനയില്‍ നിന്ന് ,,,,,,,,,,,


15 January 2013

ഒരുതുള്ളി കണ്ണ്നീര്‍




ഹൃദയത്തിനു തീ പിടിച്ചു .......
കത്തിയമര്‍ന്നുപോയി എല്ലാം,,,
സ്വപ്‌നങ്ങള്‍.........
ചിന്തകള്‍....
എന്റെ തൂലിക ........

അക്ഷരകൂട്ടങ്ങള്‍.....
നിന്റെ ഓര്‍മ്മകള്‍ പോലും പകുതി കത്തിപോയി
വീണ്ടും ഞാന്‍ വന്നു ,,,
നിന്റെ അടുത്തേക്ക്..
ഞാന്‍ വലിച്ചെറിഞ്ഞ നിന്റെ
അക്ഷരങ്ങളുടെ കുന്നികുരുചെപ്പുതേടി
ഞാന്‍ എടുക്കുന്നു,,,,
വിത്തുമുളക്കാത്ത എന്റെ മനസ്സില്‍
പാകിമുളപ്പിക്കാന്‍ ,
പൂക്കാന്‍ ,,,,തളിര്‍ക്കാന്‍
കവിതകായ്ക്കാന്‍,,,,,,,
മീനമാസത്തിലെ ചൂടില്‍
ചിതറിത്തെറിക്കുന്ന ഒരുപിടിവാക്കിനായ്.......
നിന്റെ അനുവാദമില്ലാതെ,,,,ഞാന്‍ എടുക്കുന്നു
പ്രതിഫലമായി ,,,ഒരു തിരികത്തിക്കാം
നിന്റെ കല്ലറയില്‍,,,,,
ഹൃദയത്തില്‍ നിന്ന് ഒരുതുള്ളി കണ്ണുനീരും

by:
Ragesh R das

 

12 January 2013

നിനക്കായ്‌


പ്രിയ പെട്ടവളെ ,,,,
ഒന്നുമില്ല നിനക്ക് തരാന്‍ ,,,,,,,,
നീ എന്നിലേക് വരുന്ന നാള്‍
എന്റെ പനിനീര്‍ചെടി വാടി പോയിരിക്കുന്നു
അക്ഷരങ്ങളില്‍ കണ്ണുനീര്‍ വീണു മഷി പടര്‍ന്നിരിക്കുന്നു
എന്റെ സ്വപ്നങ്ങളെല്ലാം എരിഞ്ഞടങ്ങിയിരിക്കുന്നു
നിലാവ് എനിക്കായുധിക്കാതെയായിരിക്കുന്നു
എന്റെ വാക്കുകള്‍ തൊണ്ടയില്‍ വെച്ചു മരിച്ചു വീഴുന്നു
പിന്നെ എന്ത് തരും നിനക്കായി ഞാന്‍
ഒരു നിമിഷം നില്‍ക്കൂ ...
 ഞാന്‍ എന്റെ ഹൃദയത്തിന്റെ താളം തരാം,,
നിന്റെ തണുത്തവിരലിനാല്‍ നീ അതെടുത്തു കൊള്ളുക
അതിനുമുന്‍ബ്  നീ എന്നെ ചുംബിക്കുക
എനിക്കുള്ള അന്ത്യ ചുംബനം

10 January 2013

നന്ദിതക്കെന്റെ പ്രണയലേഖനങ്ങള്‍ (2)

പ്രിയപ്പെട്ട നന്ദിത,,,,,,,,,
ഇന്നലെ രാത്രിയില്‍ നിന്റെ കണ്ണുനീര്‍ തുള്ളികള്‍ മുഖത്ത് വീണപ്പോളാണ് ഞാന്‍ ഉണര്‍ന്നത്,,,,
,നീ കരയുകയായിരുന്നു,,,,,
നഷടപെട്ട പ്രണയത്തിന്റെ ,,,
അറിയാതെ പോയ ഹൃദയത്തിന്റെ ,,,
ചിതരിതെറിച്ച വാക്കുകളുടെ,,
അറിയാത്ത നോവിന്റെ വേദനകള്‍ ഞാന്‍ നിന്റെ കണ്ണുകളില്‍ കാണുന്നു.
കരയരുത്,,,,നീ.....
എന്റെ മാറില്‍ തലചായ്ച്ചുറങ്ങുക,,,,
നിന്റെ കണ്ണുനീര്തുള്ളികളെ എന്റെ ഹൃദയത്തിലേക്ക് വഴിവെട്ടുക,,,,
അന്ധകാരത്തിന്റെ കറുത്ത കമ്പളം പുതച്ചു നമുക്ക് പുലരിയിലേക്ക് നടക്കാം,,,,,,,
ഇടക്ക് ഞാന്‍ ഒന്ന് ചോദിച്ചോട്ടെ,,,,,,,,,,,,?
നീ എന്നിലേറെ പ്രണയിച്ചത് മരണത്തെ ആയിരുന്നോ?
 പുണരാന്‍ വന്ന എന്റെ കൈകള്‍ തട്ടി മാറ്റി നീ ഓടിഅകന്നത് മരണത്തിന്റെ തണുപ്പുള്ള വിരിമാറില്‍ തലച്ചയ്ച്ചുറങ്ങാനായിരുന്നോ?
ഒരു വാക്ക് പറഞ്ഞാല്‍,,,,,,,,,,,,,ഞാന്‍ മരിച്ചു വീഴുമായിരുന്നല്ലോ,,
എന്റെ തണുത്ത ഹൃദയത്തില്‍ നിനകുറങ്ങാമായിരുന്നില്ലേ,,,,,,,

വീണ്ടും നീ കരയുന്നു,,,,,

നീ തന്നു പോയ വാക്കുകള്‍ എന്റെ ഹൃദയത്തില്‍ ഉള്ളപ്പോള്‍ എനിക്ക് നിന്നെ പ്രണയിക്കാതിരിക്കാന്‍ കഴിയില്ല,,, എനിക്കറിയാം നീ എന്നെ തേടിവരും കുംഭമാസത്തിന്റെ കൊടും ചൂടില്‍ പോലും കുളിര്‍മഴപെയ്യിക്കുന്ന നിന്റെ തൂലികയുമായി,,,,,,,
 എരിയുന്ന എന്റെ ചുണ്ടിലെക് അവസാനത്തെ ഒരു തുള്ളി തുളസിതീര്തമായി,,,,,,
 ,അന്നും ഞാന്‍ ആ രഹസ്യം സൂക്ഷിക്കും,,,, ഞാന്‍ നിന്നെ നിന്റെ വാക്കുകളിലേറെ സ്നേഹിച്ചിരുന്നു,,,,,,,

നന്ദിതക്കെന്റെ പ്രണയലേഖനങ്ങള്‍ (01)

പ്രിയപ്പെട്ട നന്ദിത
നീ എന്റെ ഹൃദയത്തില്‍ വാക്കുകള്‍ കൊണ്ട് കോറിയിട്ട മുറിവുകളിലെ രക്തത്തുള്ളികള്‍ കൊണ്ട് നിനക്കായി ഒരു പ്രണയലേഘനം എഴുതിവേക്കുമ്പോള്‍ എനിക്കറിയാം നീ ഇതൊരിക്കലും കാണില്ല എന്ന്...........
നീ പ്രണയിച്ച "അഗ്നിയുള്ള തൂലിക"എന്നില്‍ ഇല്ല ,,
നിന്റെ വാക്കുകളുടെ നദിയെ നോക്കി നില്‍കാന്‍ മാത്രം കഴിയുന്ന ഒരു സാധാരണകാരനാണ് ഞാന്‍. നിന്റെ ചുട്ടുപഴുത്ത ഹൃദയത്തിലേക്ക് പെയ്തിറങ്ങാന്‍ ഞാന്‍ കൊതിക്കുന്നു.,,,,,,,,
എന്റെ രാത്രികളില്‍ നിന്റെ ഹൃദയത്തിന്റെ പിടച്ചിലുകള്‍ അറിയുന്നു.,,,
നിന്റെ മനസ്സിലെ പ്രണയത്തിന്റെ ഒരിക്കലും വറ്റാത്ത ആ ഉറവയുടെ കുളിര്‍ ഞാന്‍ അറിയുന്നു.,,,
നിന്റെ അവസാനദിനങ്ങളില്‍ ഞാന്‍ ജനിചിരുന്നുവോ ? അറിയില്ല
പക്ഷെ നിന്നെ ഞാന്‍ പ്രണയിക്കുന്നു.എന്റെ ഹൃദയത്തില്‍ ഇന്നും നിനക്ക് 33 വയസ്സാണ്,
ഒരിക്കല്‍ നീ വലിച്ചെറിഞ്ഞ നിന്റെ കുപ്പിവളപൊട്ടുകള്‍ എന്റെ ഹൃദയത്തില്‍ എപ്പോളും സൂക്ഷിക്കുന്നു ഒരിക്കല്‍ നിന്റെ വിടര്‍ന്ന കണ്ണുകളും കറുത്ത പൊട്ടുള്ള നെറ്റിയും കനവു നിറഞ്ഞ കണ്ണുകളും ആയി,,,,,,,,,
മാറത്തടക്കിപിടിച്ച നിന്റെ കവിതകളുടെ ഡയറി യുമായി മഴതുള്ളികല്കിടയിലൂടെ,, ,നീ വരും എന്നെയും കൊണ്ട് പോകാന്‍,,,,,,
 അറ്റമില്ലാത്ത ചക്രവാളത്തിലെ അരുണബിന്ദുക്കളിലേക്ക്,,,,,,,,,,,,
അവിടെ വെച്ചു നിനകെന്റെ ഹൃദയത്തില്‍ മുഴുവന്‍ സ്നേഹവും ഞാന്‍ തരും ,,,,,
ഈ ലോകം നിനക്ക് തരാതെ പോയ സ്നേഹം മുഴുവനും ,,,,,,,,,
ഒടുവില്‍ ഞാന്‍ മരിച്ചുവീഴും ,,,,,,അടുത്ത ജന്മത്തില്‍ നമുക്ക് രണ്ടു ചക്രവാകി പക്ഷികളായി ജനിക്കാം,,,,,പ്രണയ ഗീതങ്ങള്‍ പടികൊണ്ടേ ഇരിക്കാം,,,,,,,,

07 January 2013

നിഘണ്ടു



ഒരു കവിത എഴുതണം,,
ഉത്തരാധുനികം ആയികൊട്ടെ
കട്ടിയുള്ള കുറെ വാകുവേണം
ആര്‍ക്കും ഒന്നും മന്സ്സിലാകരുത്
... ... പത്രാധിപര്‍ വിളിച്ചു
നല്ല രചന വീണ്ടും എഴുതണം
മേശക്കുമുകളില്‍ എന്റെ കടലാസ്സ്
ഒന്നും എഴുതാതെ ഇരുന്നു
പിന്നെങ്ങനെ ?
അലമാരയിലെ ശബ്ദതാരാവലിയില്‍
ഒരു താള് കാണാന്‍ ഇല്ല

03 January 2013

നിരാശകാമുകന്‍ 2013

കണ്ണുകലങ്ങി മറഞ്ഞതറിഞ്ഞോ
കരളുകരിഞ്ഞു പൊടിഞ്ഞതറിഞ്ഞോ
നെഞ്ചില്‍ തീകറ്റ ഏറ്റതറിഞ്ഞോ
കാലില്‍ വേര് പടര്ന്നതറിഞ്ഞോ

കണ്ണില്‍ നോക്കി ഇരുന്നതുമല്ലേ
എന്നില്‍ പ്രണയം ഓതിയതല്ലേ
സ്വപ്നം കോരി നിറച്ചതുമല്ലേ
എന്നിട്ടപ്പോള്‍ സോദരനെന്നോ?

ശ്യാമള കോമള ഉദ്യാനങ്ങള്‍
നുകരാന്‍ നിറയെ ഐസ്ക്രീമുകളും
കണ്ണില്‍ കണ്ട കടകള്‍ നിരങ്ങി
എന്‍കാശെത്ര പോടിച്ചടി ദുഷ്ടേ

ചാവാലിപശു പോലെയിരുന്നു
തിന്നു തടിച്ചു കൊഴുത്തതുമല്ലേ
എങ്കിലും എന്നോടീ ചതി ചെയ്തു
എന്നെ നീയും സോദരനാക്കി

കരയാനൊന്നും എനിക്കിനി വയ്യ
തടിവളര്‍ത്താന്‍ നേരവുമില്ല
കള്ളുകുടിക്കാന്‍ കാരണമല്ല
നീ പോയി പണിനോക്കെടി പെണ്ണെ

പണ്ടേ തോന്നി നീയൊരു കള്ളി
അന്നേ ഞാനൊരു ചൂണ്ട ഒരുക്കി
നിന്ടനുജത്തിക്കൊരു കത്ത് കൊടുത്തു
നീയില്ലേല്‍ അവളുന്ടെടി പെണ്ണെ

കണ്ണുകലങ്ങി മറിഞ്ഞതുമില്ല
കരളുകരിഞ്ഞു പൊടിഞ്ഞതുമില്ല
നെഞ്ചില്‍ തീകാറ്റ്ഏറ്റ്തുമില്ല
കാലില്‍ വേര് പടര്‍ന്നതുമില്ല